»   » പ്രതിഫലത്തിനായി അസിന്റെ പിതാവിന്റെ കടുംപിടുത്തം

പ്രതിഫലത്തിനായി അസിന്റെ പിതാവിന്റെ കടുംപിടുത്തം

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തി മികച്ച നടിയെന്ന് പേരെടുത്ത അസിന്‍ പൊതുവേ ഗോസിപ്പുകോളങ്ങളില്‍ അധികം ഇടം നേടാത്ത താരമാണ്. ബന്ധങ്ങളുടെ കാര്യത്തിലായാലും സിനിമാലോകത്തെ രീതികളുടെ പേരിലായാലും അസിന് ഇതുവരെ ബാഡ് ഗേള്‍ ഇമേജ് ലഭിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന അസിന്റെ ഈ നല്ല കുട്ടി ഇമേജ് ഇല്ലാതാവുന്നുവെന്നാണ്.

ചില ചിത്രങ്ങള്‍ ചെയ്യുകയും അവ ഹിറ്റാവുകയും ചെയ്തിട്ടുണ്ടെങ്കിലും ബോളിവുഡിന് മാറ്റിവയ്ക്കാനാവാത്ത താരമായി അസിന്‍ ഇതുവരെ വളര്‍ന്നിട്ടില്ല. പക്ഷേ ഇപ്പോഴും തുടക്കക്കാരിയായി ബോളിവുഡ് കരുതുന്ന അസിന്‍ പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണത്രേ. പ്രതിഫലത്തിന്റെ കാര്യത്തിലും മറ്റും താരം കാണിക്കുന്ന കടുംപിടുത്തം പല അവസരങ്ങളും നഷ്ടമാക്കുകയാണെന്നും കേള്‍ക്കുന്നു.

Asin

ഹിറ്റ് ചിത്രമായ വെല്‍ക്കത്തിന്റെ രണ്ടാംഭാഗത്തില്‍ നായികയാകാനുള്ള അവസരം അസിനെ തേടിയെത്തിയിരുന്നു. എന്നാല്‍ പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെ അസിന് ഈ അവസരം നഷ്ടപ്പെട്ടുവെന്നാണ് കേള്‍ക്കുന്നത്. അനീസ് ബസ്മി ഒരുക്കുന്ന ചിത്രത്തിലെ നായിക വേഷം അസിന് നഷ്ടമായത് പിതാവ് കാരണമാണത്രേ. അസിന്റെ പ്രതിഫലമായി പിതാവ് ജോസഫ് തോട്ടുങ്കല്‍ ഒരു കോടിരൂപയാണേ്രത പ്രതിഫലം ചോദിച്ചത്. ചിത്രത്തിന്റെ അണിയറക്കാര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഇതില്‍ നിന്നും ഒരു കാശ് പോലും കുറയ്ക്കാന്‍ അസിന്റെ പിതാവ് തയ്യാറായില്ലത്രേ.

ഇതോടെ അനീസ് ബസ്മി അസിനെ വേണ്ടെന്ന് വച്ച് ശ്രുതി ഹസനെ ചിത്രത്തില്‍ നായികയായി തീരുമാനിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. അസിനുമായി തനിയ്ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ശ്രുതിയ്ക്ക് നന്നായി യോജിക്കുന്ന കഥാപാത്രമായതിനാലാണ് അത് അവര്‍ക്ക് നല്‍കിയതെന്നുമാണ് അനീസ് ബസ്മി പറയുന്നത്. പ്രതിഫലമല്ല പ്രശ്‌നമായതെന്നും ഡേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രശ്‌നമായതെന്നുമാണ് അസിന്‍ പറയുന്നത്.

English summary
According to a tabloid, the Actress Asin's father refused to compromise when it came to the fee for the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam