അസിന്‍, മേരി ആരാണ്?
അസിന്‍ എന്ന പേര് കേട്ടാല്‍ മലയാളിയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. പക്ഷെ അസിന്‍ തോട്ടുങ്കല്‍ എന്ന് കേട്ടാല്‍ അറിയാം, മലയാളി തന്നെ. അസിനിനോടു ചോദിക്കൂ, ആരാണ് അസിന്‍ മേരി എന്ന്?
അസിന്‍ മറച്ചുവച്ചതാണോ എന്തോ, അസിന്റെ മറ്റൊരു പേരാണ് മേരി എന്നത്. ഭാഗ്യ പരീക്ഷണത്തിന് വേണ്ടി പേരു മാറ്റുന്ന ഒത്തിരി താരങ്ങള്‍ സിനിമയ്ക്കകത്തുണ്ട്. പക്ഷെ അസിന്റെ പേര് മാറ്റിയത് സിനിമയ്ക്ക് വേണ്ടിയോ ഭാഗ്യത്തിന് വേണ്ടിയോ അല്ല.

മുത്തശ്ശിയുടെ ഓര്‍മയായി അസിന്റെ പിതാവാണ് മേരി എന്ന് വിളിച്ചു തുടങ്ങിയത്. എന്നാല്‍ പിന്നീട് അസിന്‍ എന്ന് തന്നെ എല്ലാവരും വിളിക്കാന്‍ തുടങ്ങിയതോടെ മേരി എന്ന പേര് മറന്നു. കലര്‍പ്പില്ലാത്തത്, പരിശുദ്ധമായത് എന്നൊക്കെയാണ് അസിന്‍ എന്ന പേരിന് അര്‍ത്ഥം
പേരു പോലെ കലര്‍പ്പില്ലാത്ത അഭിനയമാണ് അസിന്റേത്. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അസിന്‍ ഇപ്പോള്‍ ബോളിവുഡിലും തിളങ്ങുന്നതിന് കാരണം ആ അഭിനയ മികവ് തന്നെയാണ്.


Click it and Unblock the Notifications