കുഞ്ഞ് അറിനൊപ്പം ക്രിസ്മസ് ആഘോഷിച്ച് അസിനും കുടുംബവും! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് അസിന്‍ തോട്ടുങ്കല്‍. തെന്നിന്ത്യയിലും ബോളിവുഡിലുമായി മുന്‍നിര നായികയായി തിളങ്ങാന്‍ നടിക്ക് സാധിച്ചിരുന്നു. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി ശ്രദ്ധേയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിരുന്നു.
വിവാഹ ശേഷം സിനിമയില്‍ നിന്നും പൂര്‍ണമായി നടി വിട്ടുനിന്നിരുന്നു. പ്രമുഖ വൃവസായി രാഹുല്‍ ശര്‍മ്മയെ ആയിരുന്നു നടി വിവാഹം കഴിച്ചിരുന്നത്. 2016ലാണ് ഇരുവരും വിവാഹിതരായിരുന്നത്. ഹൗസ്ഫുള്‍ ടു എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്.

തുടര്‍ന്ന് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹ ശേഷമുളള തങ്ങളുടെ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ഇതില്‍ മകള്‍ അറിനൊപ്പമുളള ചിത്രങ്ങളും ഉണ്ടാവാറുണ്ട്. ഇത്തവണ ക്രിസ്മസ് ആഘോഷ വേളയില്‍ കഴിഞ്ഞ വര്‍ഷമെടുത്ത ചിത്രങ്ങളും ഇപ്പോഴത്തേതും അസിന്‍ പങ്കുവെച്ചിരുന്നു. മകള്‍ ജനിച്ച് രണ്ട് മാസം ആയപ്പോഴുളള ഫോട്ടോയും ഇപ്പോഴത്തെ ചിത്രങ്ങളുമാണ് നടി പങ്കുവെച്ചത്. അസിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.


Click it and Unblock the Notifications











