»   » അങ്ങനെ അസിനും രാഹുല്‍ ശര്‍മ്മയ്ക്കും ആ ശുഭ മുഹൂര്‍ത്തം വന്നെത്തി

അങ്ങനെ അസിനും രാഹുല്‍ ശര്‍മ്മയ്ക്കും ആ ശുഭ മുഹൂര്‍ത്തം വന്നെത്തി

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെ ഏറെ ചര്‍ച്ച ചെയ്തതായിരുന്നു അസിന്റെ വിവാഹം. മൈക്രോ സോഫ്റ്റ് ഉടമയായ രാഹുല്‍ ശര്‍മ്മയാണ് അസിനെ വിവാഹം കഴിക്കുന്നത്.അസിനും രാഹുല്‍ ശര്‍മ്മയും പരിചയപ്പെടാന്ർ ഉണ്ടായ കാരണം തന്നെ ബോളിവുഡ് നടന്‍ അക്ഷയ് കുമാറായിരുന്നു. അതിന് ശേഷം ഇരുവരും പ്രണയത്തിലാകുകയായിരുന്നു.

ഇപ്പോഴിതാ ഇരുവര്‍ക്കും ആ ശുഭ മുഹൂര്‍ത്തം വന്ന് ചേര്‍ന്നിരിക്കുന്നു. നവംബര്‍ 26ന് ഡല്‍ഹിയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം.ലളിതമായ ചടങ്ങുകളോട് കൂടിയാണ് വിവാഹം നടക്കുന്നതെന്നാണ് അറിയുന്നത്. നവംബര്‍ 28ന് മുബൈയില്‍ വച്ച് റിസപ്ഷനുമുണ്ടാകും. വിശേഷങ്ങള്‍ക്കായി തുടര്‍ന്ന് വായിക്കുക.

അങ്ങനെ അസിനും രാഹുല്‍ ശര്‍മ്മയ്ക്കും ആ ശുഭ മുഹൂര്‍ത്തം വന്നെത്തി

ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പിനിയായ മൈക്രോമാക്‌സിന്റെ ഉടമയാണ് രാഹുല്‍ ശര്‍മ്മ. ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരില്‍ ഒരാള്‍ കൂടിയാണ് രാഹുല്‍ ശര്‍മ്മ.

അങ്ങനെ അസിനും രാഹുല്‍ ശര്‍മ്മയ്ക്കും ആ ശുഭ മുഹൂര്‍ത്തം വന്നെത്തി

നടന്‍ അക്ഷയ് കുമാര്‍ വഴിയാണ് രാഹുലിനെ അസിന് പരിചയപ്പെടുത്തിക്കൊടുത്തത്. അതിന് ശേഷമാണ് ഇരവരും പ്രണയത്തിലായത്.

അങ്ങനെ അസിനും രാഹുല്‍ ശര്‍മ്മയ്ക്കും ആ ശുഭ മുഹൂര്‍ത്തം വന്നെത്തി

ഇരുവരും പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ നിരവധി ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ ഗോസിപ്പുകള്‍ക്കെതിരേ അസിന്‍ രംഗത്ത് വന്നിട്ടുമുണ്ട്.

അങ്ങനെ അസിനും രാഹുല്‍ ശര്‍മ്മയ്ക്കും ആ ശുഭ മുഹൂര്‍ത്തം വന്നെത്തി

ഏറ്റെടുത്ത ചിത്രങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഇരുവരും തമ്മിലുള്ള വിവാഹമെന്നാണ് നേരത്തെ അസിന്‍ പറഞ്ഞത്.

English summary
The wedding date of actor Asin with beau Rahul Sharma has been revealed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam