പത്തൊന്‍പതാം പടിയില്‍ എംടിക്കും കമലിനുമൊപ്പം അസിന്‍
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എംടിയും കമല്‍ഹാസനും ആദ്യമായി ഒന്നിയ്‌ക്കുന്ന ഇന്തോ-ജപ്പാനീസ് ചിത്രത്തിലെ നായികാ പദവി അസിന്.
19 സ്‌റ്റെപ്പ്‌സ് എന്ന് പേരിട്ടിരിയ്‌ക്കുന്ന ചിത്രത്തില്‍ ജപ്പാനിലെ സൂപ്പര്‍ താരം ടഡനോബു അസനോയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 200 ഓളം കോടി രൂപ മുടക്കി ഒരുക്കുന്ന 19 സ്റ്റെപ്പ്‌സിന്റെ നിര്‍മാണം വാള്‍ട്ട് ഡിസ്‌നിയും ഭരത് ബാല പ്രൊഡക്ഷനും സംയുക്തമായാണ്.
ഭരത് ബാല തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഇതിവൃത്തം ഒമ്പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ ആയോധന കലയായ കളരിപ്പയറ്റിനെ കേന്ദ്രമാക്കിയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2009 പകുതിയോടെ ആരംഭിയ്‌ക്കാനാണ് പദ്ധതിയിട്ടിരിയ്‌ക്കുന്നത്.
ചിത്രത്തില്‍ ഒരു കളരിപ്പയറ്റ് ഗുരുവിന്റെ വേഷമാണ് കമല്‍ഹാസന്‍ ജീവന്‍ പകരുക. ശത്രുക്കളെ നേരിടാനായി കളരിപ്പയറ്റ് അഭ്യസിയ്‌ക്കുന്ന യോദ്ധാവിന്റെ വേഷമാണ് ടഡനോബു അസനോവിന്. ടഡനോബുവുമായി പ്രണയത്തിലാകുന്ന രാജകുമാരിയെയാണ് അസിന്‍ അവതരിപ്പിയ്‌ക്കുക.
തിരക്കഥയ്‌ക്ക് അഞ്ചു തവണ ദേശീയ പുരസ്‌ക്കാരം നേടിയ എംടിയുടെ തിരക്കഥയ്‌ക്ക് ഹോളിവുഡിലെ പ്രമുഖ തിരക്കഥ വിദഗ്‌ദ്ധര്‍ ഒരു ഹോളിവുഡ് ചിത്രത്തിനുള്ള രൂപഭാവങ്ങള്‍ നല്‌കും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, ജപ്പാനീസ് എന്നീ അഞ്ചു ഭാഷകളില്‍ ഒരുക്കുന്ന സിനിമയ്‌ക്ക് സംഗീതമൊരുക്കുന്നത് എ.ആര്‍ റഹ്മാനായിരിക്കും.


Click it and Unblock the Notifications











