ഉപവാസ സമരത്തില്‍ പങ്കെടുക്കാത്തതിന്‌ അസിന്‌ വിലക്കേര്‍പ്പെടുത്തുന്നു

By Staff

പ്രശസ്‌ത ചലച്ചിത്ര താരം അസിനെതിരെ വിലക്ക്‌ ഏര്‍പ്പെടുത്താന്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംഘടനയായ എസ്‌ഐഎഎ (സിയ) ഒരുങ്ങുന്നു.

ഹൊഗനക്കല്‍ വിഷയവുമായി ബന്ധപ്പെട്ട്‌ തമിഴ്‌ ചലച്ചിത്ര താരങ്ങള്‍ നടത്തിയ ഏകദിന ഉപവാസത്തില്‍ പങ്കെടുക്കാത്തതിന്‌ വ്യക്തമായ വിശദീകരണം അസിന്‍ നല്‌കാത്ത സാഹചര്യത്തിലാണ്‌ വില്‌ക്ക്‌ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന്‌ സിയ ജനറല്‍ സെക്രട്ടറി എംആര്‍ രാധ രവി പറഞ്ഞു.

വിലക്ക്‌ ഏര്‍പ്പെടുത്താനുള്ള തീരുമാനം സിയ പ്രസിഡന്റ്‌ ശരത്‌കുമാര്‍ ചെന്നൈയില്‍ തിരിച്ചെത്തിയാലുടന്‍ സ്വീകരിയ്‌ക്കുമെന്നും രവി അറിയിച്ചു.

അസിനെ കൂടാതെ ചലച്ചിത്ര താരങ്ങളായ നെപ്പോളിയന്‍, കാര്‍ത്തിക്‌, രാധിക, തുടങ്ങിയ താരങ്ങള്‍ക്കെതിരെയും നടപടിയ്‌ക്ക്‌ സാധ്യതയുണ്ട്‌. ഇവരും സംഘടന നല്‌കിയ വീശദീകരണാവശ്യപ്പെട്ട നല്‌കിയ നോട്ടീസിന്‌ മറുപടി നല്‌കുന്നതില്‍ പരാജയപ്പെട്ടിരുന്നു.

അതെസമയംഅനാരോഗ്യം മൂലം ഉപവാസത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന മുംതാസിന്റെ വിശദീകരണം സംഘടന സ്വീകരിച്ചിട്ടുണ്ട്‌,

മലയാളത്തില്‍ നിന്നും തമിഴിലെത്തിയ അസിന്‌ സിനിമയിലും രാഷ്ട്രീയത്തിലും വലിയ ബന്ധങ്ങളില്ലാത്തത്‌ ഇക്കാര്യത്തില്‍ തിരിച്ചടിയാകുമെന്ന്‌ സിനിമാവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ ഹൊഗനക്കല്‍ വിവാദത്തില്‍ നടന്‍ ശരത്‌കുമാര്‍ കൂടുതല്‍ ഇടപടെുന്നത്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ കക്ഷിയ്‌ക്ക്‌ കൂടുതല്‍ നേട്ടമുണ്ടാക്കാനാണെന്ന ആരോപണവും ശക്തമാണ്‌.

ഫിലിം എംപ്ലോയീസ്‌ ഫെഡറേഷന്‍ ഓഫ്‌ സൗത്ത്‌ ഇന്‍ഡ്യ (എഫ്‌ഇഎഫ്‌എസ്‌ഐ) സംഘടനയാണ്‌ ശരത്‌കുമാറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്‌. ശരത്‌കുമാറിന്റെ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ സമത്വ മക്കള്‍ ആട്‌ചിയ്‌ക്ക്‌ കൂടുതല്‍ പ്രശസ്‌തി ഉണ്ടാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഫെഫ്‌സി പറയുന്നു.

കമല്‍ഹാസന്‍, അമീര്‍ ഖാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളുടെ നായികയായി അഭിനയിക്കുന്ന അസിനെതിരെ വിലക്ക്‌ നിലവില്‍ വന്നാല്‍ സിയയിലെ മറ്റു താരങ്ങള്‍ക്കും അസിനോട്‌ നിസഹകരിയ്‌ക്കാന്‍ നിര്‍ബന്ധിതരായേക്കും.

ബന്ധപ്പെട്ടവാര്‍ത്തകള്‍







അസിന്റെ ഉടലഴകിന്റെ ചിത്രങ്ങള്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X