ചൂടില്‍ നിന്നും രക്ഷതേടി അസിന്‍ വാഗമണില്‍
താരങ്ങള്‍ ഓരോ സീസണിലും യാത്രകള്‍ പോവുകയും പലേടത്തെയും പല സീസണുകള്‍ ആസ്വദിയ്ക്കുകയും ചെയ്യുന്നത് പതിവാണ്. പലരും വിദേശരാജ്യങ്ങളാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കാറുള്ളത്. പ്രത്യേകിച്ചും ബോളിവുഡ് താരങ്ങള്‍ മിക്കവരും മുന്‍നിര വിദേശരാജ്യങ്ങളിലേയ്ക്കാണ് വേനല്‍ക്കാലത്തും മറ്റും യാത്രപോകാറുള്ളത്.
എന്നാല്‍ മലയാളിയായ ബോളിവുഡ് സുന്ദരി അസിന്‍ തോട്ടുങ്കല്‍ വിദേശത്തേയ്‌ക്കൊന്നുമല്ല ഈ വേനലില്‍ യാത്ര പോയിരിക്കുന്നത്. കൊച്ചു കേരളത്തിലെ വാഗമണിലേയ്ക്കാണ് അസിന്‍ കൊടും ചൂടില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്.

വാഗമണിലെ സ്വന്തം ഫാം ഹൗസിലാണേ്രത അസില്‍ വെക്കേഷനായി എത്തിയിരിക്കുന്നത്. കുഞ്ഞുന്നാള്‍ മുതല്‍ അസിന്‍ കുടുംബത്തിന്റെ സ്വന്തമായ ഈ ഫാംഹൗസില്‍ അവധിക്കാലം ചെലവിടാനെത്തുന്നത് പതിവാണ്.
അടുത്തിടെ അസിന്റെ ഫാം ഹൗസ് സന്ദര്‍ശിയ്ക്കാനായി ബോളിവുഡ് താരം രോഹിത് ഷെട്ടി എത്തിയിരുന്നു. വാഗമണ്ണിന്റെ സൗന്ദര്യം കണ്ട് രോഹിത് ഷെട്ടി ശരിയ്ക്കും അത്ഭുതപ്പെട്ടുവെന്നാണ് അസിന്‍ പറയുന്നത്.


Click it and Unblock the Notifications











