twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആറ് സ്ത്രീകളുടെ കഥയുമായി ആസ്‌ക്

    By Ravi Nath
    |

    Shamna Kasim
    സൂപ്പര്‍ നായക സങ്കല്‍പ്പവും, നായക സങ്കല്‍പ്പവും മറികടന്ന് മലയാളസിനിമയില്‍ പെണ്‍ പോരിമ വളര്‍ന്നു തുടങ്ങിയിരിക്കുന്നു എന്നുപറയാം. സ്ത്രീപക്ഷ സിനിമകളെന്ന് പറയാനാവില്ലെങ്കിലും സ്ത്രീകഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വവും, പ്രാധാന്യവും കൊടുക്കുന്ന സിനിമകളും കാഴ്ചക്കാരന്റെ ഇഷ്ടസിനിമകളായി തുടങ്ങിയിരിക്കുന്നു.

    22 ഫീമെയില്‍ കോട്ടയമായിരിക്കാം ഏറ്റവും ഒടുവില്‍ മാറ്റത്തിന് തുണയായത്. ആറുപ്രാധാന സ്ത്രീ കഥാപാത്രംങ്ങളാണ് ആസ്‌ക് എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്കു മുമ്പിലെത്തുന്നത്. എ. വി. എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ. വി അനൂപ് നിര്‍മ്മിക്കുന്ന ആസ്‌കില്‍ പഴയ, പുതിയ തലമുറയിലെ നായികമാരും അണിനിരക്കുന്നു.

    ലക്ഷ്മി റായി, ലെന, ഷംനകാസിം, നദിയമൊയ്തു, സറീനവഹാബ്, എന്നിവര്‍ക്കൊപ്പം പ്രമുഖ ചോക്കലേറ്റു കമ്പനിയായ കാഡ്ബറീസിന്റെ
    പരസ്യങ്ങളിലൂടെ ശ്രദ്ധേയയായ മോഡല്‍ മുംബൈക്കാരി ഉമംഗ് ജെയിനും ചേരുമ്പോള്‍ ആറു സുന്ദരികളാണ് നായിക പ്രാധാനവേഷങ്ങളിലെത്തുന്നത്.

    കുടുംബത്തിലും സമൂഹത്തിലും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ അനുദിനം മാറി കൊണ്ടിരിക്കുന്ന സ്ത്രീ ജീവിതത്തിന്റെ നിറഭേദങ്ങളെ കുടുബവുമായി ചേര്‍ത്തുനിര്‍ത്തി പ്രമേയവല്‍കരിക്കയാണ് നവാഗതനായ രാജേഷ് കെ. എബ്രഹാം തന്റെ ചിത്രത്തിലൂടെ. സംവിധായകന്റേതു തന്നെയാണ് ചിത്രത്തിന്റെ രചനയും.

    പ്രാതാപ് പോത്തന്‍, നരേന്‍, ഷാനവാസ്, റോബി ദാസ്, ടോം മാട്ടേല്‍, നന്ദു പൊതുവാള്‍, ചാലിപാല തുടങ്ങിയവരാണ് മറ്റു പ്രധാന പുരുഷകഥാപാത്രങ്ങള്‍. ജനുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ആസ്‌കിന്റെ സംഗീതം ദീപക് ദേവും ഛായാഗ്രഹണം സമീര്‍ ഹക്കും നിര്‍വ്വഹിക്കുന്നു.

    പ്രമേയം കൊണ്ടും അവതരണം കൊണ്ടും പുതുമതീര്‍ക്കാന്‍ കഴിയുമെന്ന വിശ്വാസം മലയാളസിനിമയില്‍ താരബാദ്ധ്യതകളില്ലാതെ സിനിമ വിജയിക്കും എന്ന ട്രെന്റിന് അവസരമൊരുക്കുകയാണ്.

    English summary
    Rajesh K Abraham's Aaru Sundarikalude Katha will see Umang Jain, Nadia Moidu, Zarina Wahab, Lena, Shamna Kasim and Lakshmi Rai in the lead
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X