മഞ്ജിമ എത്തരത്തിലുള്ള വ്യക്തിയാണ്? നടി പറയുന്നു

By Aswini

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ മഞ്ജിമ ഇപ്പോള്‍ ഗൗതം മേനോന്റെ രണ്ട് ചിത്രങ്ങളുമായി തിരക്കിലാണ്. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തില്‍ തമിഴില്‍ ചിമ്പുവും തെലുങ്കില്‍ നാഗ ചൈതന്യയുമാണ് മഞ്ജിമയുടെ ഹീറോസ്

അടുത്തിടെ ഒരു തെലുങ്ക് മാധ്യമത്തിനോട് സംസാരിക്കവെ എത്തരത്തിലുള്ള വ്യക്തിയാണ് മഞ്ജിമ എന്ന ചോദ്യം വന്നു. താന്‍ വളരെ സോഷ്യലൈസാണ്. ഒരുപാട് സംസാരിക്കും, മഞ്ജിമ തന്നെ കുറിച്ച് പറഞ്ഞു തുടങ്ങി.

manjima-mohan

ഒരു ദിവസം നാഗചൈതന്യ വന്നു ചോദിച്ചു, എന്താണ് മഞ്ജിമ തന്നെ കുറിച്ചുള്ള പുതിയ ഗോസിപ്പ് എന്ന്. ഞാനൊരുപാട് ശുഭാപ്തി വിശ്വാസമുള്ള ആളാണ്. എനിക്കാവശ്യമുള്ള സാധനങ്ങളെ കുറിച്ച് അന്വേഷിച്ച് തേടിപ്പോകും. അത് നേടും. അതേ സമയം വളരെ സിംപിളുമാണ്.

ഇപ്പോള്‍ ഞാന്‍ രണ്ട് സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകാണ്. രണ്ട് വ്യത്യസ്ത സിനിമകള്‍. ഈ സിനിമകള്‍ തീരുന്നതിന് മുമ്പ് മറ്റൊരു ചിത്രത്തെ കുറിച്ച് ചിന്തിക്കുന്നില്ല. ഞാന്‍ പുസ്തകങ്ങള്‍ വായിക്കാറില്ല. പാട്ടുകള്‍ കേള്‍ക്കാനാണ് ഇഷ്ടം. പാലക്കാടാണ് സ്വദേശം, പക്ഷെ ഇപ്പോള്‍ താമസിക്കുന്നത് തിരുവനന്തപുരത്താണ്- മഞ്ജിമ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X