»   » കുളിച്ച് കുറി തൊട്ട് വന്നാല്‍ നല്ല ഹിന്ദുകുട്ടി, മുടി ഒന്ന് അഴിച്ച് കെട്ടിയാല്‍ നല്ല ക്രിസ്ത്യാനി

കുളിച്ച് കുറി തൊട്ട് വന്നാല്‍ നല്ല ഹിന്ദുകുട്ടി, മുടി ഒന്ന് അഴിച്ച് കെട്ടിയാല്‍ നല്ല ക്രിസ്ത്യാനി

By: sanviya
Subscribe to Filmibeat Malayalam

ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം. 17നും 24നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം. ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നായികമാരെ ആവശ്യപ്പെട്ടുക്കൊണ്ട് പോസ്റ്റിട്ടിരിക്കുന്നത്.

എന്നാല്‍ അഭിനയിക്കാന്‍ ആഗ്രഹം മാത്രം പോര. ആസിഫ് അലി ചില കണ്ടീഷന്‍സും പറയുന്നുണ്ട്. കുളിച്ച് കുറി തൊട്ട് വന്നാല്‍ നല്ല ഹിന്ദുകുട്ടിയായും മുടിയൊന്ന് കെട്ടിവെച്ചാല്‍ നല്ല ക്രിസ്ത്യന്‍ പെണ്‍കുട്ടിയായും തോന്നണം.

ഫേസ്ബുക്ക് പോസ്റ്റ്

ആസിഫ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ... 19നും 24നും ഇടയിലുള്ള പെണ്‍കുട്ടികളെയാണ് ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.

ചിത്രത്തെ കുറിച്ച്

അസ്‌കര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

ആസിഫ് അലി തിരക്കിലാണ്

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത് 2013ല്‍ സൂപ്പര്‍ഹിറ്റായ ഹണി ബീയുടെ രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ആസിഫ് അലി. ഭാവന തന്നെയാണ് ചിത്രത്തിലെ നായിക. അവരുടെ രാവുകള്‍, തൃശിവ പേരുള്‍ ക്ലിപ്തം, ടേക്ക് ഓഫ്, സണ്‍ഡേ ഹോളിഡേ തുടങ്ങിയവയെല്ലാം അണിയറയില്‍ ഒരുങ്ങുന്ന ആസിഫ് അലി ചിത്രങ്ങളാണ്.

കവി ഉദ്ദേശിച്ചതിന് ശേഷം

ലിജു തോമസ് സംവിധാനം ചെയ്ത കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലാണ് ആസിഫ് ഒടുവില്‍ അഭിനയിയിച്ചത്. ബിജു മേനോനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചത്.

English summary
Askar Ali new film casting call.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam