എന്റെ അധ്യാപകനാണ്,മെന്ററാണ്, അതിലുപരി ഒരു സൂപ്പര്‍ഹീറോയാണ്! ആസിഫ് അലിയെ കുറിച്ച് അസ്‌കര്‍ അലി
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ആസിഫ് അലി. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ കരിയറായിരുന്നു നടന്റെത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് മോളിവുഡിന്റെ അവിഭാജ്യ ഘടകമായി നടന്‍ മാറുകയായിരുന്നു. ആസിഫ് അലിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച കഥാപാത്രങ്ങളും സിനിമകളും ചെയ്തുകൊണ്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്.

അതേസമയം ആസിഫ് അലിയെ കുറിച്ച് അനിയന്‍ അസ്‌കര്‍ അലിയുടെതായി വന്ന കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു. ആസിഫ് അലിയുടെ സിനിമാജീവിതം പതിനൊന്ന് വര്‍ഷത്തില്‍ എത്തിനില്‍ക്കുന്ന സമയത്താണ് സഹോദരനെ കുറിച്ച് അസ്‌കര്‍ മനസുതുറന്നത്. ആസിഫ് അലിയുടെ ആദ്യ ചിത്രമായ ഋതു കാണാന്‍ അമ്മയും അബ്ബയുമായി തിയ്യേറ്ററില്‍ പോയ അനുഭവം അസ്‌കര്‍ പങ്കുവെച്ചിരിക്കുന്നു. "ഈ ദിവസം എന്റെ ഓര്‍മ്മയിലേക്ക് എത്തുന്നത് ഋതു കാണാന്‍ അമ്മയ്ക്കും അബ്ബയ്ക്കുമൊപ്പം തിയ്യേറ്ററില്‍ പോയതാണെന്ന് നടന്‍ പറയുന്നു.
അന്ന് ഞാന്‍ വളരെ എക്‌സൈറ്റഡായിരുന്നു എന്നും എന്റെ കണ്ണില്‍ നിറയെ സന്തോഷവും ആകാംക്ഷയും പ്രകടമായിരുന്നുവെന്നും അസ്‌കര്‍ പറയുന്നു. ഒരു കുഞ്ഞിന്റെ കൗതുകത്തോടെയാണ് അപ്പുക്കായുടെ വളര്‍ച്ചയും വിജയവും കണ്ടതെന്നും എന്റെ അധ്യാപകനും, മെന്ററും അതിലുപരി ഒരു സൂപ്പര്‍ഹീറോയുമാണ് അദ്ദേഹമെന്നും അസ്‌കര്‍ കുറിച്ചു. എന്റെയുളളില്‍ സിനിമയെന്ന സ്വപ്‌നം വളര്‍ത്തിയതും സിനിമയെ കുറിച്ച് സംസാരിച്ചതുമൊക്കെ താങ്കളായിരുന്നു. അസ്‌കര്‍ അലി ആസിഫിനെ കുറിച്ച് പറയുന്നു.
കരിയറില്‍ ഇനിയും ഒരുപാട് വളരാനും വലിയ വിജയങ്ങള്‍ സ്വന്തമാക്കാനും അപ്പുക്കയ്ക്ക് സാധിക്കട്ടെ. എന്നും അരികത്ത് ഇങ്ങനെ നിന്ന് അത് കാണാനും കുറെ കാര്യങ്ങള്‍ പഠിക്കാനുമൊക്കെ ഒരുപാടിഷ്ടപ്പെടുന്നു, ആസിഫ് അലിയുടെ ആദ്യത്തെ ഫാന്‍ബോയി താനാണെന്നും അസ്‌കര്‍ അലി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം 11 ഇയേഴ്‌സ് ഓഫ് ആസിഫ് അലി എന്ന ഹാഷ്ടാഗോടെയാണ് അസ്‌കറിന്റെ പുതിയ കുറിപ്പ് വന്നിരിക്കുന്നത്.


Click it and Unblock the Notifications











