sri: സിനിമ മേഖലയിൽ വിവേചനം, അവസരങ്ങൾ നിഷേധിക്കുന്നു, പൊതുനിരത്തില്‍ ടോപ്‌ലെസ്സായി നടി

തെലുങ്ക് ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഓഫീസിന് മുന്നിൽ ടോപ് ലെസായിട്ടായിരുന്നു താരത്തിന്റെ പ്രതിഷേധം.

കഴിഞ്ഞ രണ്ടു ദിവസമാണ് കാസ്റ്റിംങ് കൗച്ചിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തു വരുന്നത്. തെലുങ്ക് താരം ശ്രീ റെഡ്ഡിയാണ് തെലുങ്ക് സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന കഥകളാണ് താരം പുറത്തു വിട്ടിരിക്കുന്നത്.

പ്രശസ്ത സംവിധായകനും നടനുമായ ശേഖര്ഡ കമ്മൂലക്കെതിരെയാണ് താരം ആരോപണം ഉന്നയിച്ചത്. അതിനു പിന്നാലെ ഗായകൻ ശ്രീറാമിനെതിരേയും താരം ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോഴിത സിനിമം മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് താരം രംഗത്തെത്തിയിരിക്കുകയാണ്. തെലുങ്ക് ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഓഫീസിന് മുന്നിൽ ടോപ് ലെസായിട്ടായിരുന്നു താരത്തിന്റെ പ്രതിഷേധം.

  തെലുങ്ക് നടിമാർക്ക് അവസരം കുറയുന്നു

തെലുങ്ക് നടിമാർക്ക് അവസരം കുറയുന്നു

തെലുങ്ക് സിനിമയിൽ കൂടുതൽ അവസരം ലഭിക്കുന്നത് മുംബൈയിൽ നിന്ന് വരുന്ന പെൺകുട്ടികൾക്കാണെന്നാണ് താരത്തിന്റെ വാദം. തെലുങ്ക് സിനിമകളുടെ ഭാഗമാകാൻ തെലുങ്ക് പെൺക്കുട്ടികൾക്ക് അവസരം ലഭിക്കുന്നില്ല. ഇൻസ്ട്രിയിൽ നടക്കുന്ന വിവേചനം പുറം ലോകത്തെ അറിയിക്കാൻ ഇതിനെക്കാലും നല്ലൊരു മാർഗമില്ലെന്നും ഇവർ പറഞ്ഞു.

 നഗ്ന വീഡിയോകൾ

നഗ്ന വീഡിയോകൾ

അവസരത്തിന് വേണ്ടി സിനിമ മേഖലയിലുള്ള പല നിർമ്മാതാക്കൾക്കും സംവിധായകന്മാർക്കും നഗ്നവീഡിയോകൾ അയച്ചു കൊടുത്തിരുന്നു. എന്നാൽ ഇതുവരെ തനിയ്ക്ക് ആരും രോൾ തന്നിട്ടില്ല. എന്നാൽ ചിലർ പെൺക്കുട്ടികളുടെ അഭിനയ മോഹം മുതലെടുക്കുകയാണെന്നും താരം പറ‍ഞ്ഞു. പലരും തന്നോട് ലൈവ് ന്യൂഡ് വീഡിയോ വരെ ചോദിച്ചിരുന്നുവെന്നും താരം തുറന്നടിച്ചു.

 തരം താഴ്ത്തുന്നു

തരം താഴ്ത്തുന്നു

തെലുങ്ക് സിനിമ ലോകത്തിന്റെ ഭാഗത്ത് നിന്ന് മോശമായ സമീപനമാണ് ലഭിക്കുന്നത്. തെലുങ്ക് നടിമാരെ കോൾ ഗേൾ എന്ന് എന്ന് വിളിച്ചിട്ടു പോലും ആരും ഇതിനെതിരെ പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ലയെന്നും ശ്രീ പറ‍ഞ്ഞു. അതേ സമയം സിനിമയിൽ ലൈംഗിക ചൂഷണമില്ലെന്ന് പറഞ്ഞ് നടി രാകുൽ പ്രീത് ഉൾപ്പടെയുള്ള രംഗത്തെത്തിയിരുന്നു. എന്നാൽ അവരെ ശക്തമായ ഭാഷയിൽ തന്നെ ശ്രീ വിമർശിച്ചിരുന്നു

ഗായകനെതിരെ ആരോപണം

ഗായകനെതിരെ ആരോപണം

പ്രശസ്ത ഗായകൻ ശ്രീറാമിനെതിരെ ആരോപണവുമായി ശ്രീരംഗത്തെത്തിയിരുന്നു. തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു. കൂടാതെ ശ്രീറാം വാട്സ്പ്പ് മെസേജും താരം പുറത്തു വിട്ടിട്ടുണ്ട്. ഗായകന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് ഇത്തരത്തിലുള്ള അറ്റ കൈ പ്രയോഗം നടത്തിയതെന്നും ശ്രീ വ്യക്തമാക്കിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X