സഹസംവിധായകൻ കരുൺ മനോഹർ വാഹനാപകടത്തിൽ മരിച്ചു
സഹസംവിധായകൻ കരുൺ മനോഹർ വാഹനാപകടത്തിൽ അന്തരിച്ചു . കോട്ടയം പലായ്ക്ക് അടുത്തു വെച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. കോട്ടയം പ്ലാശനാൽ സ്വദേശിയാണ കരുൺ. സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും. കോസ്റ്റ്യം ഡിസൈനർ അരു മനോഹറിന്റെ സഹോദരനാണ് കരുൺ.

കരുണിന് ആദരാഞ്ജലികൾ അർപ്പിച്ച് ഡയറക്ടേഴ്സ് യൂണിയൻ. കോസ്റ്റും ഡിസൈനർ അരുൺ മനോഹറിന്റെ സഹോദരനും അസിസ്റ്റന്റ് ഡയറക്ക്റ്ററുമായ കരുൺ മനോഹർ വാഹനാപകടത്തിൽ മരണപ്പെട്ടു ആദരാഞ്ജലികൾ- ഫേസ്ബുക്കിൽ കുറിച്ചു.
സഹസംവിധായകൻ എന്നതിലുപരി അഭിനേതാവും കൂടിയാണ് കരുൺ. സിനിമയിൽ സഹായി ആയി പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ രണ്ട് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഗിന്നസ് പക്രു നിർമ്മിച്ച ഫാൻസി ഡ്രസ്, പിഷാരടി ചിത്രായ ഗാനഗന്ധർവനിലുമാണ് കരുൺ അഭിനയിച്ചത്. ഈ രണ്ട് ചിത്രങ്ങളെ കൂടാതെ പിഷാരടിയുടെ ആദ്യ ചിത്രമായ പഞ്ചവർണ്ണ തത്തയിലും സംവിധാന സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications











