ഒരേ സമയം ദു:ഖവും സന്തോഷവും; മരക്കാറിന്റെ റിലീസിനെക്കുറിച്ച് സഹനിര്‍മ്മാതാവ്
പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ച ചിത്രം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ചിത്രം വിചാരിച്ച സമയത്ത് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തതില്‍ ദു:ഖവും അതേ സമയം സന്തോഷമുണ്ടെന്നുമാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് റോയ് സി ജെ പറയുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവാണ് കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ഉടമയായ റോയ് സി ജെ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ധേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
'' ഇതിനെ ഭാഗ്യമെന്നോ യാദൃശ്ചികതയെന്നോ വിളിക്കാം. ആന്റണി പെരുമ്പാവൂരിനൊപ്പം ഞാനും കൂടി ചേര്‍ന്ന് നിര്‍മ്മിക്കുന്ന അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസിനെക്കുറിച്ചാണ്. ജോലികളൊല്ലാം പൂര്‍ത്തിയായ ചിത്രം നിശ്ചയിച്ചതു പ്രകാരം മാര്‍ച്ച് 26നു റിലീസ് ചെയ്യാന്‍ കഴിയാതെ വന്നതില്‍ എനിക്ക് വിഷമമുണ്ട്. അതേ സമയം സന്തോഷവും കാരണം കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിയേറ്ററുകള്‍ പെട്ടെന്ന് പൂട്ടേണ്ടി വന്നു. ഇതിനെയാണ് ഒരേ സമയം സന്തോഷത്തിലും ദു:ഖത്തിലുമെന്ന് പറയുക'' എന്നാണ് റോയ് സി ജെ ഫേസ്‌ബുക്കില്‍ കുറിച്ചത്.

Recommended Video
മുന്‍പ് ചിത്രവുമായി ബന്ധപെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നു എന്ന സംവിധായകന്‍ സന്തോഷ് ശിവന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആറുമാസത്തെ സമയം മമ്മൂട്ടി ടീമിന് കൊടുക്കുകയാണെന്നും അവര്‍ക്ക് ചിത്രം ആരംഭിക്കാനായില്ലെങ്കില്‍ താന്‍ കുഞ്ഞാലിമരക്കാറുമായി മുന്നോട്ടു പോകുമെന്നും പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു.
തുടര്‍ന്ന് പ്രേക്ഷകരുടെ അനുഗ്രഹം ആഭ്യര്‍ത്ഥിച്ചുകൊണ്ട് ഗായകന്‍ എം ജി ശ്രീകുമാര്‍ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്റെ കുഞ്ഞാലി മരക്കാര്‍ ഉടര്‍ തുടങ്ങുമെന്ന വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മമ്മൂട്ടി നായകനാവുന്ന കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നുവെന്നും ജൂലായില്‍ ചിത്രീകരണം ആരംഭിക്കവെന്നും പറഞ്ഞ് പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ഷാജി നടേശനും ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഒടുവിലാണ് മരക്കാറുമായി താന്‍ എത്തുന്നു എന്ന പ്രിയദര്‍ശന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
കാലാപാനി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഐ വി ശശിയുടെ മകന്‍ അനിയാണ് ചരിത്രത്തിനൊപ്പം ഫിക്ഷനും ചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തിന്റെ സഹതിരകഥാകൃത്ത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം കൂടിയാണിത്.


Click it and Unblock the Notifications











