twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാമാങ്കം ക്ലൈമാക്‌സില്‍ പ്രേക്ഷകര്‍ അങ്ങനെ പ്രതീക്ഷിച്ചതുകൊണ്ടാണ് കുഴപ്പം എന്ന് പറയുന്നത്: വിനയന്‍

    By Midhun Raj
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം മലയാളികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമായിരുന്നു. എം പദ്മകുമാറിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന്‌റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞത്. എന്നാല്‍ വലിയ റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ചിലര്‍ക്ക് മമ്മൂട്ടി ചിത്രം ഇഷ്ടപ്പെട്ടപ്പോള്‍ മറ്റുചിലര്‍ക്ക് നിരാശയാണ് സമ്മാനിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മമ്മൂക്കയ്‌ക്കൊപ്പം ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, മാസ്റ്റര്‍ അച്യൂതന്‍, പ്രാചി ടെഹ്ലാന്‍, കനിഹ, സുരേഷ് കൃഷ്ണ, മണിക്കുട്ടന്‍ ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു മാമാങ്കം.

    ഗ്ലാമര്‍ ചിത്രങ്ങളുമായി തെലുങ്ക് നടി, എറ്റവും പുതിയ ഫോട്ടോസ് കാണാം

    2019 ഡിസംബര്‍ 12നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയത്. അതേസമയം മാമാങ്കത്തിന് ബോക്‌സ്ഓഫീസില്‍ സംഭവിച്ചതിനെ കുറിച്ച് മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അസോസിയേറ്റ് ഡയറക്ടര്‍ വിനയന്‍ മനസുതുറന്നിരുന്നു. പ്രേക്ഷകര്‍ ഉദ്ദേശിക്കുന്ന ഒരു കഥയല്ല മാമാങ്കമായി വന്നത്, അതൊരു പോരായ്മ ആയിരുന്നോ എന്നതായിരുന്നു അദ്ദേഹത്തോടുളള ചോദ്യം.

    ഇതിന് മറുപടിയായി നമ്മള് പ്രതീക്ഷിക്കുന്ന

    ഇതിന് മറുപടിയായി നമ്മള് പ്രതീക്ഷിക്കുന്ന മാമാങ്കമല്ല യഥാര്‍ത്ഥ മാമാങ്കം. യഥാര്‍ത്ഥ മാമാങ്കം ചാവേറുകള്‍ പരാജയപ്പെടുന്നവരുടെ കഥയാണ് എന്ന് വിനയന്‍ പറയുന്നു. അപ്പോ ഒരിക്കലും ചരിത്രപരമായ സിനിമ ചെയ്യുമ്പോള്‍ വിജയിക്കുന്ന നായകന്മാരെ അതില്‍ അഡ് ചെയ്യുക എന്നത് ആ ചരിത്രത്തോട് ചെയ്യുന്ന ഒരു ആനീതി ആയിരിക്കുമെന്ന ധാരണയുണ്ടായിരുന്നു. അപ്പോ കഥാപശ്ചാത്തലത്തില്‍ ഒരിക്കലും വിജയിക്കുന്ന നായകനെയോ അല്ലെങ്കില്‍ വിജയിക്കുന്ന ചാവേറിനെയോ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല.

    അത് സിനിമയുടെ വ്യാവസായിക വിജയത്തിന്‌റെ

    അത് സിനിമയുടെ വ്യാവസായിക വിജയത്തിന്‌റെ ഒരു പരിമിതി ആയാണ് ഞാന്‍ കാണുന്നത്. അത് ചരിത്രമായിട്ടെ പറയാന്‍ കഴിയൂ. ഡയലോഗുകള്‍ ചില സമയത്ത് കേള്‍ക്കുന്നത് മനസിലായില്ല എന്നതായിരുന്നു ഒരു വിമര്‍ശനം. അതിന്‌റെ ബേസിക്ക് കാരണം മാമാങ്കം നടക്കുന്ന കാലഘട്ടം വേറെയാണ്. ആ കാലഘട്ടത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചാവടി അങ്ങനെയുളള പദങ്ങള്‍ നമ്മള് ഇപ്പോള്‍ സര്‍വ്വസാധാ ഉപയോഗിക്കുന്നതല്ല. അപ്പോ അങ്ങനെയുളള പദങ്ങള്‍ സ്‌ക്രിപ്റ്റിലേക്ക് കയറി വന്നപ്പോ അത് ചിലര്‍ക്ക് മനസിലാകാതെ പോയി എന്നുളളത് ഒരു യാഥാര്‍ത്ഥ്യമാണ്.

    അതാണ് അതിന്‌റെ

    അതാണ് അതിന്‌റെ ഒരു പ്രശ്‌നമായി ഞാന്‍ കേട്ടിട്ടുളളത്. മാമാങ്കത്തിന്‌റെ ക്യാന്‍വാസ് വലുതായിരുന്നു. മാമാങ്കം ഷൂട്ട് ചെയ്യുമ്പോള്‍ നമുക്ക് ഉണ്ടായിരുന്ന ഒരു പ്രതീക്ഷ ആ സിനിമ ഇറങ്ങിയപ്പോ പ്രേക്ഷകന് കിട്ടിയില്ല എന്ന് പറയുന്നത് ഒരു പരിധി വരെ സത്യമാണ്. അത് നമ്മള് തന്നില്ല. അത് യഥാര്‍ത്ഥത്തില്‍ ചില രസച്ചരടുകളില്‍ എവിടെയോ മുറിഞ്ഞുപോയി എന്നുളളതാണ് യാഥാര്‍ത്ഥ്യം. പിന്നെ പലരും പ്രതീക്ഷിച്ചിരുന്നതാണ് ഇവരെ മാമാങ്കത്തറയിലേക്ക് കയറ്റിവിട്ട ശേഷം രക്ഷിക്കാന്‍ മമ്മൂക്ക വരുമെന്ന്.

    അങ്ങനെ പ്രതീക്ഷിച്ചതുകൊണ്ട് ആവണം

    അങ്ങനെ പ്രതീക്ഷിച്ചതുകൊണ്ട് ആവണം മാമാങ്കത്തിന് ക്ലൈമാക്‌സിന് കുഴപ്പം എന്ന് പറയുന്നത്. ഒരുപക്ഷേ ചരിത്രം അങ്ങനെ മമ്മൂക്കയെ നിലപാട് തറയിലേക്ക് വീണ്ടും എത്തിക്കുന്ന തരത്തില്‍ നമ്മള്‍ കൊണ്ടുവരുമ്പോള്‍ അത് മാമാങ്കം എന്ന ചരിത്ര സിനിമയില്‍ നിന്നും വ്യത്യസ്തമായി അത് വേറൊരു തരത്തിലുളള ചിത്രമായി പോകും. അപ്പോ നമ്മള് പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്തുക്കൊണ്ടാണ് മമ്മൂക്കയ്ക്ക് വീണ്ടും ഈ നിലപാട് തറയിലേക്ക് വരാന്‍ കഴിയാത്തത്. അപ്പോ ചാടിപ്പോയ ചാവേറ് എന്ന കാഴ്ചപ്പാട് പിന്നീട മമ്മൂക്കയ്ക്ക് ഈ തറയിലേക്ക് വരുന്നു എന്ന് പറയുന്നത് തീര്‍ത്തും അസാധ്യമായ കാര്യമാണ്. അപ്പോ അതുകൊണ്ടാണ് ആ കഥാപാത്രത്തെ അങ്ങനെ കൊണ്ടുവിട്ടത്.

    Recommended Video

    Mamangam Team Full Press Meet | FilmiBeat Malayalamn
    ഒരുപക്ഷേ മമ്മൂക്ക ഇവരെ

    ഒരുപക്ഷേ മമ്മൂക്ക ഇവരെ രക്ഷിച്ചുകൊണ്ടുപോയിരുന്നേല്‍ സിനിമയുടെ ഒരു ഇത് തന്നെ മാറുമായിരുന്നു.പക്ഷേ അങ്ങനെ ചെയ്യാന്‍ കഴിയില്ല എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം. ഷൂട്ടിംഗ് തുടങ്ങുമ്പോഴും മൊത്തം സ്‌ക്രിപ്റ്റ് കൈയ്യില്‍ ഇല്ലായിരുന്നു. അങ്ങനെ ഒരു സിനിമ എടുക്കുമ്പോള്‍ ഉണ്ടാവുന്ന മുന്നൊരുക്കങ്ങള്‍ ചെയ്യാന്‍ നമുടെ ക്രൂവിന് സമയം കിട്ടിയോ എന്നുളളത് പെട്ടെന്നുളള ഒരു ഇതായിരുന്നു ഒരു തയ്യാറെടുപ്പിന് സമയം കിട്ടിയില്ല. അത് സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ട്.

    English summary
    Associate Director Vinayan About Mammootty Starrer Mamangam Movie Box-Office Failure
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X