twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ സിനിമ ഓടില്ലെന്ന് പലരും പറഞ്ഞു, എന്നാല്‍ സംഭവിച്ചത്, അനുഭവം പറഞ്ഞ് സഹസംവിധായകന്‍

    By Midhun Raj
    |

    വിനീത് ശ്രീനിവാസന്‍ നായകവേഷത്തില്‍ എത്തി തിയ്യേറ്ററുകളില്‍ വിജയമായ ചിത്രമാണ് ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര. ജെക്‌സണ്‍ ആന്റണി, റെജിസ് ആന്റണി തുടങ്ങിയവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമയില്‍ ചെമ്പന്‍ വിനോദ് ജോസ്, ജോജു ജോര്‍ജ്ജ്, നെടുമുടി വേണു, ശ്രീജിത്ത് രവി, നിക്കി ഗല്‍റാണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. അതേസമയം എഡിറ്റിംഗ് നടക്കുമ്പോള്‍ തന്നെ വലിയ പരാജയമാവുമെന്ന് മിക്കവരും പറഞ്ഞ ചിത്രമാണ് ഇതെന്ന് പറയുകയാണ് അസോസിയേറ്റ് ഡയറക്ടര്‍ വിനയന്‍.

    oru second class yathra

    മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ മനസുതുറന്നത്. അഭിനയിച്ച ആളുകള്‍ തന്നെ ഈ സിനിമ ശരിയാവില്ലെന്ന് പറഞ്ഞു എന്ന് അദ്ദേഹം പറയുന്നു. 'പ്രിവ്യൂ കണ്ടപ്പോള്‍ പലയിടത്തും കുഴപ്പങ്ങളുണ്ടെന്ന് തോന്നി. സ്വഭാവികമായിട്ടും എല്ലാവര്‍ക്കും ടെന്‍ഷനായി. ടെന്‍ഷന്‍ കാരണം വര്‍ക്കെല്ലാം നിര്‍ത്തിവെച്ചു'. നിര്‍മ്മാതാവ് അരുണ്‍ ഘോഷ് ഏട്ടന്‍ പറഞ്ഞു; 'നമുക്ക് മൂന്ന് നാല് ദിവസം കഴിഞ്ഞിട്ട് ഒന്നൂകൂടി ഇരിക്കാം'. കാരണം ഞങ്ങള് എഡിറ്റ് കാണാന്‍ ഇരിക്കുന്നതിന്‌റെ ദിവസം ഒരുമിച്ചു പോയി ഒരു സിനിമ കണ്ടു. വടക്കന്‍ സെല്‍ഫിയാണെന്ന് തോന്നുന്നു. ആ സിനിമ കണ്ട ശേഷമാണ് ഞങ്ങള് എഡിറ്റ് കാണുന്നത്', വിനയന്‍ പറയുന്നു.

    ആര്‍തി വെങ്കിടേഷിന്‌റെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

    Recommended Video

    Mohanlal's Aaraattu release date announced

    'അപ്പോ വന്ന കണ്‍ഫ്യൂഷന്‌റെ ഭാഗമായി വന്നതാണ് ആ ടെന്‍ഷന്‍. 2 മണിക്കൂര്‍ 10 മിനിറ്റാണ് ആദ്യം സിനിമയുളളത്. തുടര്‍ന്ന്‌ എഡിറ്ററുടെ അടുത്ത് ഫുള്‍ സ്‌ക്രിപ്റ്റ് കൊടുത്ത് ഇതില് എന്തെല്ലാം ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കാന്‍ പറഞ്ഞു. ഒരു മെയിന്‍ ക്രൂ പിന്നെയും ഇരുന്ന് ആ സിനിമ എഡിറ്റ് ചെയ്തു. അപ്പോ 1.47 മിനിറ്റായി സിനിമ ചുരുങ്ങി. അങ്ങനെ റിലീസ് ചെയ്തപ്പോള്‍ സിനിമ ഗംഭീരമായ അഭിപ്രായങ്ങള്‍ നേടുകയും, സാമ്പത്തിക വിജയമാവുകയും ചെയ്തു', അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞു.

    Read more about: vineeth sreenivasan joju george
    English summary
    Associate Director Vinayan reveals the unknown story of oru second class yathra movie post production
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X