കൊച്ചിന്‍ ഹനീഫയെ 'അമ്മ'യും മറന്നു!
കൊച്ചി: താരമായിരിക്കുമ്പോള്‍ മാത്രമാണ് സിനിമാക്കാര്‍ താരം. അല്ലാത്തപ്പോള്‍ അവരെ ആര്‍ക്കും വേണ്ടിവരാറില്ല. ഓര്‍മയും കാണില്ല. സിനിമാക്കാരുടെ കാര്യത്തില്‍ ഇത് പുതുമയുള്ളതൊന്നും അല്ലെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. എന്നാലും കൊച്ചിന്‍ ഹനീഫയെ പോലെ സിനിമയ്ക്ക് വേണ്ടി ജീവിതം തന്നെ മാറ്റിവെച്ച ഒരാളുടെ കുടുംബത്തെ സിനിമാക്കാരുടെ സംഘടനയായ അമ്മ പോലും മറക്കുന്നു എന്നതില്‍ ചെറുതല്ലാത്ത ഒരു അരുതായ്കയുണ്ട്.
കൊച്ചിന്‍ ഹനീഫ മരിച്ച് നാലുവര്‍ഷം തികഞ്ഞു ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍. ഹനീഫയുടെ വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന് 'കൈനീട്ടം' നല്‍കാന്‍ പോലും താരസംഘടനയായ അമ്മ തയ്യാറാകുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. കൊച്ചി വൈറ്റിലയില്‍ ഒരു വാടക ഫ്‌ലാറ്റിലാണ് മലയാളത്തിലെ ചിരിയുടെ സാമ്രാട്ടായ കൊച്ചിന്‍ ഹനീഫയുടെ ഭാര്യയും രണ്ട് പെണ്‍മക്കളും ഇപ്പോള്‍ കഴിയുന്നത്.

കൊച്ചിന്‍ ഹനീഫയുടെ സഹോദരങ്ങളുമായുള്ള വഴക്കിനെ തുടര്‍ന്നാണ് താരത്തിന്റെ ഭാര്യയും മക്കളും വാടകവീട്ടിലേക്ക് മാറേണ്ടി വന്നത്. കൊച്ചിന്‍ ഹനീഫയുടെ സമ്പാദ്യത്തില്‍ നിന്നും ഇവര്‍ക്ക് ഒന്നും കിട്ടിയിട്ടില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയ്ക്ക് വേണ്ടി ജീവിതത്തിന്റെ നല്ലകാലം കളഞ്ഞ കൊച്ചിന്‍ ഹനീഫ മധ്യവയസ്സിലാണ് വിവാഹിതനായത്.
എല്ലാ മാസവും അയ്യായിരം രൂപവീതം അമ്മയുടെ കൈനീട്ടമായി കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് നല്‍കാമെന്ന് ഭാരവാഹികള്‍ പറഞ്ഞിരുന്നു. മാത്രമല്ല ഇവരെ സഹായിക്കാനായം അമ്മയും ഫെഫ്കയും ഗള്‍ഫില്‍ സംയുക്തമായി പരിപാടി നടത്തുകയും ചെയ്തിരുന്നു. കൊച്ചിന്‍ ഹനീഫയുടെ പേരില്‍ ഫൗണ്ടേഷന്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളും വിജയം കണ്ടില്ല.


Click it and Unblock the Notifications