Don't Miss!
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
നിവിന്‍ പോളിയും ഹണി റോസും തോറ്റു; അമ്മയുടെ എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പിലെ വിശേഷങ്ങള്‍
മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം നടന്നിരിക്കുകയാണ്. എറണാകുളത്തുള്ള അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ വെച്ചാണ് മീറ്റിങ് നടന്നത്. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലും മെഗാസ്റ്റാര്‍ മമ്മൂട്ടി അടക്കം മലയാള സിനിമയിലെ താരങ്ങളെല്ലാം എത്തിയിരുന്നു. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ അമ്മയുടെ മീറ്റിങ്ങിനെ കുറിച്ചുള്ള വിശേഷങ്ങളാണ് നിറയുന്നത്. രാവിലെ പത്തിന് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് ജനറല്‍ ബോഡി മീറ്റിംഗ് നടന്നു.
സാധാരണ അമ്മയുടെ ഔദ്യോഗിക പാനലിനെ അംഗീകരിക്കുകയാണ് പലപ്പോഴും പതിവ്. പക്ഷേ ഇക്കുറി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിര്‍വാഹക സമിതിയിലേക്കും തെരഞ്ഞെടുപ്പ് നടന്നു. നിലവിലെ പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സിദ്ദിഖും ജയസൂര്യയുമാണ് ട്രഷറര്മാരായത്. ഇവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ചിലര്‍ അട്ടിമറി ജയത്തിലൂടെ അമ്മയുടെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലില്‍ നിന്ന് നടിമാരായ ശ്വേത മേനോന്, ആശ ശരത് എന്നിവരാണ് മത്സരിച്ചത്. മണിയന് പിള്ള രാജു സ്വന്തം നിലക്കും മത്സരിക്കുകയുണ്ടായി. ആശ ശരത് പരാജയപ്പെട്ടു. ഇതോടെ ശ്വേത മേനോനും മണിയന്‍പിള്ള രാജുവും വൈസ് പ്രസിഡന്റ്മാരായി. പതിനൊന്ന് അംഗ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്, രചന നാരായണന്‍കുട്ടി, ഉണ്ണി മുകുന്ദന്, സുധീര്‍ കരമന, ബാബുരാജ്, ടിനി ടോം, ലെന, വിജയ് ബാബു, മഞ്ജു പിള്ള, സുരഭിലക്ഷ്മി, എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. ഇത്തവണ എക്സിക്യൂട്ടീവില്‍ നാല് പേര് വനിതകളാണ്. ട്രഷറര്‍ സിദ്ദിഖും ജോയിന്റെ സെക്രട്ടറി ജയസൂര്യയുമാണ്.
എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ഔദ്യോഗിക പാനലില്‍ നിന്ന് നിവിന്‍ പോളി, ടൊവിനോ തോമസ്, ബാബുരാജ്, ലെന, മഞ്ജുപിള്ള, സുധീര്‍ കരമന, രചന, സുരഭി ലക്ഷ്മി, ടിനി ടോം, ഉണ്ണി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്. ഇവര്‍ക്കെതിരെ ലാല്‍, നാസര്‍ ലത്തീഫ്, വിജയ് ബാബു എന്നിവര്‍ മത്സരിച്ചിരുന്നു. ഔദ്യോഗിക പാനലിലെ ഒമ്പതുപേര്‍ വീണ്ടും വിജയിച്ചു. ഇതില്‍ നിവിന്‍ പോളിയും ഹണി റോസും നാസറും പരാജയപ്പെട്ടു. ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടുകയുണ്ടായി. അമ്മയുടെ നിയമാവലി പുതുക്കി സ്ത്രീകള്‍ക്കു വേണ്ടി അഞ്ചംഗ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!