പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം അമ്മ എന്ന് പറയുന്ന പരിപാടി നിര്‍ത്തണം! കുറിപ്പുമായി അശ്വതി ശ്രീകാന്ത്
വേറിട്ട അവതരണ ശൈലിയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. മികച്ച പിന്തുണയും സ്വീകാര്യതയുമാണ് അശ്വതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവതരണം മാത്രമല്ല അഭിനയത്തിലും തനിക്ക് കഴിവുണ്ടെന്ന് തെളിയിച്ചിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. താരത്തിന്റെ പുതിയ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം അമ്മ എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി. ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാവണമെന്നില്ലെന്നും അശ്വതി കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. സമൂഹ മനസാക്ഷിയെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്നത്. ഒന്നര വയസ്സുകാരനെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിലായെന്ന വാര്‍ത്ത കേട്ടത് കേരളം ഒന്നടങ്കം ഞെട്ടിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വിയാന്റെ മൃതദേഹം കണ്ടെത്തിയത്.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായാണ് ശരണ്യ കുറ്റം സമ്മതിച്ചത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുള്ള മൊഴിയാണ് ശരണ്യ നല്‍കിയിട്ടുള്ളത്. വീട്ടില്‍ നിന്നും കുഞ്ഞിനെ കൊണ്ടുപോയി കടപ്പുറത്തെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.


Click it and Unblock the Notifications