ആദ്യം പ്രൊപ്പോസ് ചെയ്തത് ശ്രീ! 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്ന് അശ്വതി ശ്രീകാന്ത്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതരണം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് താരം തെളി.ിച്ചിരുന്നു. ചക്കപ്പഴമെന്ന പരമ്പരയില്‍ ആശയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശ്വതിയാണ്. ലോക് ഡൗണ്‍ സമയത്തായിരുന്നു ഈ അവസരം തേടിവന്നത്. വീട്ടില്‍ നിന്നും പോയി വരാവുന്ന സ്ഥലത്താണ് ലൊക്കേഷന്‍. ഫ്‌ളവേഴ്‌സ് ചാനലില്‍ നിന്നും വിളി വന്നപ്പോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിലെല്ലാവരും മികച്ച പിന്തുണയാണ് നല്‍കിക്കൊണ്ടിരുന്നതെന്നും അശ്വതി പറഞ്ഞിരുന്നു.

അശ്വതിക്കും ശ്രീകാന്തിനും ആശംസ നേര്‍ന്ന് സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തിയിരുന്നു. വിവാഹ ദിവസത്തെ ചിത്രങ്ങളെല്ലാം വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇതിനിടയിലായിരുന്നു അശ്വതിയും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. നിരവധി പേരായിരുന്നു ചോദ്യങ്ങളുമായെത്തിയത്. ആദ്യമായി ലഭിച്ച ഉമ്മ മറക്കാനാവില്ലെന്ന് അശ്വതി പറഞ്ഞിരുന്നു. കോളേജ് വരാന്തയില്‍ വെച്ചാണ് ആദ്യമായി ശ്രീകാന്തിനെ കണ്ടത്.

ശ്രീയെ കണ്ടതിന് ശേഷമുള്ള ജീവിതം ശരിക്കും അനുഗ്രഹിക്കപ്പെട്ടതായാണ് തോന്നുന്നത്. ഏറെ പ്രിയപ്പെട്ട സ്ഥലം ഏതാണെന്ന് ചോദിച്ചപ്പോള്‍ തായ് ലാന്‍ഡെന്ന മറുപടിയായിരുന്നു അശ്വതി നല്‍കിയത്. അവിടേക്കായിരുന്നു ഹണിമൂണിന് പോയത്. നിങ്ങളില്‍ ആര്‍ക്കാണ് ആദ്യം ദേഷ്യം വരുന്നതെന്ന് ചോദിച്ചപ്പോള്‍ ശ്രീയെ ചൂണ്ടിക്കാണിക്കുകയായിരുന്നു അശ്വതി. ആദ്യം കോംപ്രമൈസ് ചെയ്യുന്നതും ശ്രീ തന്നെയാണ്. അപ്പു എന്നാണ് ശ്രീയെ താന്‍ വിളിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.

Aswathy Sreekanth

ശ്രീയാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. 10 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് അശ്വതിയും ശ്രീകാന്തും ഒരുമിച്ചത്. ശ്രീയും താനും ഒരുമിച്ചുള്ള ഫോട്ടോ കട്ടിലിനടിയില്‍ വെച്ചായിരുന്നു കോളേജിലേക്ക് പോയത്. അത് അമ്മ കണ്ടതോടെയായിരുന്നു പ്രണയം പരസ്യമായത്. അന്ന് ആ ഫോട്ടോ കോളേജിലേക്ക് കൊണ്ടുപോവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്.

ശ്രീയില്‍ നിന്നും മകള്‍ക്ക് ലഭിച്ച മികച്ച ഗുണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അച്ചടക്കമെന്ന മറുപടിയായിരുന്നു അശ്വതി നല്‍കിയത്. ആദ്യം പ്രൊപ്പോസ് ചെയ്തത് ശ്രീയാണ്. ഒരു വര്‍ഷത്തോളം താന്‍ ജാഡയിട്ട് നടക്കുകയായിരുന്നു. പിന്നീടാണ് പ്രണയം പറഞ്ഞത്. ജീവിതം സിനിമ പോലെയാണോയെന്ന് ചോദിച്ചപ്പോള്‍ മണിരത്‌നം സിനിമയല്ല സത്യന്‍ അന്തിക്കാടിന്‍രെ സിനിമയാണെന്നായിരുന്നു അശ്വതി ശ്രീകാന്തിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X