For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫോട്ടോ കണ്ട് രണ്ടാമത്തെ കുട്ടിയാണോ എന്ന് ചോദിച്ച് വന്നവരോട് അശ്വതി ശ്രീകാന്തിന് പറയാനുള്ളത്? കാണൂ!

  |

  മിനിസ്‌ക്രീന്‍ അവതാരകമാരില്‍ പ്രധാനികളിലൊരാളാണ് അശ്വതി ശ്രീകാന്ത്. അവാര്‍ഡ് ചടങ്ങുകളും ടെലിവിഷന്‍ പരിപാടികളുമൊക്കെയായി അവതരണ രംഗത്ത് സജീവമാണ് അശ്വതി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അവതാരകയുടെ ലേറ്റസ്റ്റ് ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. ചെറിയ കുട്ടിയെ എടുത്തിരിക്കുന്ന ചിത്രമായിരുന്നു അശ്വതി പോസ്റ്റ് ചെയ്തത്. കുഞ്ഞിന് പിറന്നാളാശംസിച്ചുള്ള കുറിപ്പും അവതാരക പോസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയായാണ് അശ്വതിക്ക് വീണ്ടും കുഞ്ഞ് ജനിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളും തുടങ്ങിയത്. ഗ്രൂപ്പുകളിലും മറ്റുമായി ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

  പോസ്റ്റിന് കീഴിലെ കമന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായാണ് വിശദീകരണവുമായി അടുത്ത കുറിപ്പെത്തിയത്. തന്റെ സഹോദരന്റെ കുഞ്ഞാണ് ഇതെന്നും അവളുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസമെന്നും അശ്വതി പറയുന്നു. താനെന്താണ് എഴുതിയതെന്ന് പോലും മനസ്സിലാക്കാതെയാണ് പലരും രണ്ടാമത്തെ കുഞ്ഞാണോ , പേരെന്താണ് എന്നൊക്കെ ചോദിച്ച് രംഗത്തുവന്നതെന്നും അവര്‍ പറയുന്നു. ചിലരൊക്കെ ഒന്നും നോക്കാതെ അശ്വതിയും മോളും എന്ന തലക്കെട്ടോടെ ചിത്രം പല ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

  ചിത്രത്തിന് കടപ്പാട്: അശ്വതി ശ്രീകാന്ത് ഫേസ്ബുക്ക് പേജ്

  Aswathy Sreekanth

  നാലഞ്ച് കൊല്ലമായി ഞാന്‍ നിങ്ങളുടെ മുന്നില്‍ത്തന്നെയില്ലേയെന്നും മനുഷ്യനിവിടെ ഫ്രീയായിട്ട് 10 ദിവസം തികച്ചു കിട്ടുന്നില്ല, അപ്പഴാ പത്തു മാസോം കുഞ്ഞും. ഇനി ഉള്ള ഒരു കുഞ്ഞാണെങ്കിൽ അഞ്ചു വയസ്സായതിന്റ യാതൊരു അഹങ്കാരവും ഇല്ലാതെ ഒക്കത്ത് തന്നെയാണ് സ്ഥിര വാസം. അപ്പൊ പറഞ്ഞു വന്നത് കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാൽ ഉടനെ ഭർത്താവാണെന്നും കരുതരുത് (അത് ഞാൻ ഒന്ന് മുൻകൂട്ടി പറഞ്ഞതാ ) അഥവാ കരുതിയാൽ തന്നെ ചോദിച്ച് ഉറപ്പിക്കാതെ എവിടേം പോയി പോസ്റ്റരുത് അപേക്ഷയാണ് )അല്ല, തെറ്റ് എന്റെ ഭാഗത്തും ഉണ്ട്. ഇംഗ്ലീഷിൽ നെടു നീളൻ പോസ്റ്റിടണ്ട വല്ല ആവശ്യവും ഉണ്ടാരുന്നോ എനിക്ക്? പിന്നെ വേറെ ഒരു കാര്യമുണ്ട്...പത്മ അവളുടെ അച്ഛന്റെ ഫോട്ടോസ്റ്റാറ്റായി പുറത്ത് വന്ന് എന്നെ തോൽപ്പിച്ച് കളഞ്ഞപ്പോൾ ഈ അപ്പച്ചീടെ ചായ കാച്ചി ഭൂമുഖത്തു വന്നു എനിക്കൊരു ആശ്വാസം തന്ന ഒരേ ഒരു പെൺ തരിയാണ് മടിയിൽ കിടക്കണ കുഞ്ഞാമി. അപ്പച്ചിടെ ബുദ്ധി കിട്ടാണ്ടിരുന്നാ മതിയാരുന്നു !!

  അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ് കാണാം

  View this post on Instagram

  അതേ...ഒരു കാര്യം പറഞ്ഞോട്ടേ ?ഇതെന്റെ ആങ്ങളയുടെ കുഞ്ഞാണ് 😀 ഇന്നലെ അവൾക്ക് പിറന്നാൾ ആശംസിച്ച് ഒരു ഫോട്ടോ ഇട്ടപ്പോൾ അതിനൊപ്പം എഴുതിയത് വായിക്കുക കൂടി ചെയ്യാതെ എന്റെ രണ്ടാമത്തെ കുട്ടിയാണോ എന്ന ചോദ്യമായിരുന്നു കമന്റ്സിലും ഇൻ ബോക്സിലും നിറയെ 🤦🏻‍♀️ വേറെ ചിലരാണെകിൽ പിന്നെ ചോദിക്കാനൊന്നും നിന്നില്ല, ‘അശ്വതിയും മോളും’ എന്ന് ക്യാപ്ഷൻ ഇട്ട് പല ഗ്രൂപ്പുകളിലും പേജുകളിലും അങ്ങ് പോസ്റ്റും ചെയ്തു 🙆🏻‍♀️ ഞാനാണേല് നാലഞ്ചു കൊല്ലമായിട്ട് നിങ്ങൾടെ കൺ മുന്നിൽ തന്നെ ഉള്ളതല്ലേ...മനുഷ്യനിവിടെ ഫ്രീയായിട്ട് പത്തു ദിവസം തികച്ചു കിട്ടുന്നില്ല, അപ്പഴാ പത്തു മാസോം കുഞ്ഞും 🙈🙈ഇനി ഉള്ള ഒരു കുഞ്ഞാണെങ്കിൽ അഞ്ചു വയസ്സായതിന്റ യാതൊരു അഹങ്കാരവും ഇല്ലാതെ ഒക്കത്ത് തന്നെയാണ് സ്ഥിര വാസം 🤭 അപ്പൊ പറഞ്ഞു വന്നത് കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാൽ ഉടനെ ഭർത്താവാണെന്നും കരുതരുത് (അത് ഞാൻ ഒന്ന് മുൻകൂട്ടി പറഞ്ഞതാ 😜) അഥവാ കരുതിയാൽ തന്നെ ചോദിച്ച് ഉറപ്പിക്കാതെ എവിടേം പോയി പോസ്റ്റരുത് 🙏🏼 അപേക്ഷയാണ് 😩) അല്ല, തെറ്റ് എന്റെ ഭാഗത്തും ഉണ്ട്. ഇംഗ്ലീഷിൽ നെടു നീളൻ പോസ്റ്റിടണ്ട വല്ല ആവശ്യവും ഉണ്ടാരുന്നോ എനിക്ക്? 🤔😬 പിന്നെ വേറെ ഒരു കാര്യമുണ്ട്...പത്മ അവളുടെ അച്ഛന്റെ ഫോട്ടോസ്റ്റാറ്റായി പുറത്ത് വന്ന് എന്നെ തോൽപ്പിച്ച് കളഞ്ഞപ്പോൾ ഈ അപ്പച്ചീടെ ചായ കാച്ചി ഭൂമുഖത്തു വന്നു എനിക്കൊരു ആശ്വാസം തന്ന ഒരേ ഒരു പെൺ തരിയാണ് മടിയിൽ കിടക്കണ കുഞ്ഞാമി. അപ്പച്ചിടെ ബുദ്ധി കിട്ടാണ്ടിരുന്നാ മതിയാരുന്നു !! 🤔🙈😂

  A post shared by Aswathy Sreekanth (@aswathysreekanth) on

  English summary
  Aswathy Sreekanth Instagram post viral in social media.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X