ഇന്നായിരുന്നുവെങ്കില്‍ മമ്മൂട്ടി ആ ഡയലോഗുകള്‍ പറയില്ല, അശ്വതി ശ്രീകാന്തിന്‍റെ കുറിപ്പ് വൈറല്‍

ഒരുകാലത്ത് പ്രേക്ഷകര്‍ ഏറ്റെടുത്ത ഡയലോഗുകളും സിനിമകളുമെല്ലാം പില്‍ക്കാലത്ത് വന്‍വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. താരങ്ങളും സിനിമാപ്രവര്‍ത്തകരുമുള്‍പ്പടെയുള്ളവരും വിമര്‍ശനങ്ങളുമായെത്താറുണ്ട്. മമ്മൂട്ടിയുടെ ഒരു പ്രൊപ്പോസല്‍ സീനും ഡയലോഗുകളുമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. അശ്വതി ശ്രീകാന്തും വീഡിയോ ഷെയര്‍ ചെയ്തിരുന്നു. അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്തിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

ഞാൻ ഈ സിനിമ കണ്ടിട്ടില്ല. ഇനി കണ്ടിരുന്നേൽ തന്നെ ആ കാലത്ത് പ്രത്യേകിച്ച് ഒന്നും തോന്നുകയും ഇല്ലായിരുന്നിരിക്കണം. പക്ഷേ ഇപ്പൊ തോന്നുന്നുണ്ട്, എനിക്ക് മാത്രമല്ല ഇപ്പോൾ ഇത് കാണുന്ന എല്ലാവർക്കും ഇതിലെ അപാകത മനസ്സിലാകുന്നുണ്ട്.

ഇന്നാണെങ്കിൽ ഇത്തരമൊരു ഡയലോഗ് ഗ്ലോറിഫൈ ചെയ്ത് എഴുതാൻ ഒരു സ്ക്രിപ്റ്റ് റൈറ്ററും തയ്യാറാകുമെന്ന് തോന്നുന്നില്ല. ഇന്നായിരുന്നെങ്കിൽ മമ്മൂട്ടി എന്ന നടൻ ഇത് പറയാൻ തയാറാകുമെന്നും തോന്നുന്നില്ല. അപ്പൊ നമ്മള് മാറിയിട്ടുണ്ട്. എഴുതിയിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്നും ഇവിടൊന്നും മാറാൻ പോകുന്നില്ലെന്നും പറഞ്ഞവരോടാണ്. നമ്മൾ മാറുന്നുണ്ട്. ഇനിയും മാറുമെന്നുമായിരുന്നു അശ്വതി കുറിച്ചത്.

Aswathy, Mammootty

നിരവധി പേരായിരുന്നു പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയത്. ചേച്ചീ അല്ലേ വീട്ടിലെ എല്ലാ പെണ്ണുങ്ങളും ജോലിക്ക് പോയ അടുക്കള പണി ചെയ്യാൻ വീട്ടിൽ ആരും ഇല്ലെന്ന് പറയുന്ന ഭർത്താവ് ഉള്ള സീരിയൽ ഉള്ളത്. അത് എന്താ നിങ്ങൾ ഇടുമ്പോൾ ബർമുഡ നമ്മൾ ഇടുമ്പോൾ വള്ളി നിക്കറെന്നായിരുന്നു ഒരാളുടെ ചോദ്യം.ആണുങ്ങൾ വീട്ടച്ഛൻ ആവുന്നതും ഒരു കുറവല്ലെന്നും പറഞ്ഞിരുന്നു, കേട്ടിരുന്നോയെന്നായിരുന്നു അശ്വതി തിരിച്ച് ചോദിച്ചത്.

Recommended Video

മാരക ലുക്കിൽ മമ്മൂക്ക | FilmiBeat Malayalam

ആക്ച്വലി ഞാൻ അത് കേട്ടിരുന്നു. എന്നാല്‍ അതിനു ഇവിടെ പ്രസക്തി ഇല്ല , കാരണം ചേച്ചീ തന്നെ പറയുന്നു ഞാൻ ഇ സിനിമ കണ്ടില്ല എന്ന് .ഈ ഒരു സീൻ വെച്ചാണ് ഇതിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ് അളക്കുന്നത് . എന്നാലും നിങ്ങളെ പോലുള്ള സമൂഹത്തിൽ തിരിച്ചറിയപ്പെടുന്ന ആളുകൾ അഭിപ്രായം പറയുമ്പോൾ മിനിമം ആ ഫിലിം മുഴുവനെങ്കിലും കാണാമായിരുന്നു.... ഇതിപ്പോ വാലും തുമ്പും അറ്റവും മൂലയുമൊക്ക വെച്ച് മൊത്തത്തിൽ പോസ്റ്റ്മാർട്ടം ചെയ്യുന്നത് മോശമാണ്. പറഞ്ഞത് സത്യമാണെങ്കിൽ പോലുമെന്നായിരുന്നു ചിലരുടെ കമന്‍റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X