»   » അച്ചനെ പ്രണയിച്ച ആ പെണ്‍കുട്ടി... പ്രണയം പാട്ടായപ്പോള്‍ അനീഷയുടെ അവസ്ഥ?

അച്ചനെ പ്രണയിച്ച ആ പെണ്‍കുട്ടി... പ്രണയം പാട്ടായപ്പോള്‍ അനീഷയുടെ അവസ്ഥ?

Posted By:
Subscribe to Filmibeat Malayalam

'നീ എന്തിനാടാ ചക്കരേ' എന്ന ഡയലോഗ് ഇപ്പോള്‍ കേരളത്തില്‍ ഹിറ്റാണ്. അത് പറഞ്ഞ പെണ്‍കുട്ടിയും. 'എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്' എന്ന ഹ്രസ്വ ചിത്രത്തിലാണ് ഇപ്പോള്‍ ട്രോളന്മാര്‍ ആഘോഷിക്കുന്ന ഈ ഡയലോഗ് പറയുന്നത്.

ഹ്രസ്വ ചിത്രത്തിലെ നായിക എന്നതിനപ്പുറം പള്ളീലച്ചനെ പ്രണയിച്ച ആ പെണ്‍കുട്ടിയെ കുറിച്ച് അധികമാര്‍ക്കും ഒന്നും അറിയില്ല. അനീഷ് ഉമ്മര്‍ എന്ന പെണ്‍കുട്ടിയാണ് 'ചക്കരേ' എന്ന വാക്കിന് ഇത്രയേറെ പ്രചരണം നല്‍കിയിരിയ്ക്കുന്നത്. നടിയെ കുറിച്ച് കൂടുതലറിയാം

എത്ര തുറന്ന് കാട്ടാനും തയ്യാറായിരുന്നു, എന്നിട്ടും പൃഥ്വിയുടെ നായികയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല!

എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്

പ്രണയം നിരസിക്കേണ്ടി വരുന്ന അച്ഛന്‍ പട്ടത്തിന് പഠിക്കുന്ന സഹപാഠിയോട് മധുരമായ പ്രതികാരത്തിലൂടെയാണ് ദേഷ്യം തീര്‍ക്കുന്ന യുവതിയുടെ കഥയാണ് എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് എന്ന ഹ്രസ്വചിത്രം പറയുന്നത്.

ചിത്രത്തിന് പിന്നില്‍

അനീഷാ ഉമ്മര്‍ ആണ് നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ബിബിന്‍ മത്തായി വൈദികനായി എത്തുന്നു. അനിലിനെ അവതരിപ്പിച്ചത് വിഷ്ണു വിദ്യാധരന്‍. എഴുത്തുകാരനായി എത്തിയത് ആനന്ദ് റോഷന്‍. സിനിമയുടെ കഥയും സംവിധാനവും അനൂപിന്റേത് തന്നെ.

അനീഷയുടെ അഭിനയം

അനീഷയുടെ മികച്ച പ്രകടനം തന്നെയാണ് ഈ ഷോര്‍ട്ട് ഫിലിമിനെ ഇത്രയധികം ശ്രദ്ധേയമാക്കിയത് .കരഞ്ഞുകൊണ്ട് ചിരിക്കുന്ന അനീഷയുടെ നഷ്ടപ്പെട്ട പ്രണയഭാവങ്ങള്‍ ഈ ചിത്രത്തിന് കൂടുതല്‍ മിഴിവേകിയിട്ടുണ്ട്.

പ്രശംസ വരുന്നു

പ്രശസ്തരും അപ്രശസ്തരും അഭിനന്ദനവുമായി എത്തിയതിന്റെ സന്തോഷത്തിലാണ് അനീഷ ഇപ്പോള്‍. തന്റെ ജന്മ നാടായ പെരിന്തല്‍മണ്ണക്കാര്‍ ഇങ്ങനെയൊരാള്‍ ഇവിടെയുണ്ടായിരുന്നുവെന്ന് അറിയുന്നത് തന്നെ ഇപ്പോഴാണെന്ന് അനീഷ പറയുന്നു.

തിരിച്ചറിഞ്ഞത്

ഇതിനകം 20ലേറെ ഹ്രസ്വചിത്രങ്ങളില്‍ അനീഷ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങള്‍ യുട്യൂബിലെത്തുമ്പോള്‍ ചിലര്‍ കാണും. നല്ലതോ ചീത്തയോ എന്ന് പറയും. അതിനിടയില്‍ 'മാനസാന്തരപ്പെട്ട യെസ്ഡി' എന്ന മുഴുനീള ഫീച്ചര്‍ ഫിലിമിലും അഭിനയിച്ചു. എന്നാല്‍ ആളുകള്‍ എന്നെ എന്റെഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ്.

കാത്തിരിയ്ക്കുന്നു

സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രവും അനീഷയും ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാണ്. ഓരോ ദിവസവും ഒരുപാട് സന്ദേശങ്ങളും ട്രോളുകളും അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്. എല്ലാം ആസ്വദിക്കുന്നു എന്നും പുതിയ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് എന്നും അനീഷ പറഞ്ഞു.

മലയാളം അറിയില്ല

സൂറത്തിലായിരുന്നു അനീഷ പഠിച്ചതൊക്കെ. ബാംഗ്ലൂരിലെ കോളജില്‍ നിന്ന് ബികോം ബിരുദമെടുത്തു. അതുകൊണ്ട് തന്നെ പെരിന്തല്‍മണ്ണക്കാരിയായ അനീഷയ്ക്ക് മലയാളം നന്നായി സംസാരിക്കാനൊന്നും അറിയില്ല.

ഹ്രസ്വ ചിത്രം

ബെംഗലുരുവില്‍ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആദ്യമായി ഒരു കന്നഡ ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. അത് വഴിത്തിരിവായി അഭിനയത്തോട് താത്പര്യം അന്നേയുണ്ടായിരുന്നു

മോഡലിങ്

പഠനശേഷം ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായി ജോലി ലഭിച്ചു. അതിനിടയില്‍ 2012 -ല്‍ നേവി ക്വീന്‍ റണ്ണര്‍ അപ്പായി. അതോടെ മോഡലിംഗില്‍ അവസരം ലഭിച്ചു.

നാട്ടിലേക്ക്

അവസരങ്ങള്‍ വന്നതോടെ കൊച്ചിയില്‍ വീട്ടുകാരോടൊപ്പം സ്ഥിരതാമസമായി. അതോടൊപ്പം എറണാകുളത്ത് ആക്ട് ലാബില്‍ അഭിനയം പഠിച്ചു. ഒപ്പം സൂംബ ഡാന്‍സും. ഇപ്പോള്‍ നല്ല അവസരങ്ങള്‍ക്കായി കാത്തിരിയ്ക്കുകയാണ് അനീഷ

ഇതാണ് സിനിമ

ഇനി അനീഷ അഭിനയിച്ച സിനിമ ആരെങ്കിലും കാണാതെയുണ്ടെങ്കില്‍ കണ്ടോളൂ.. ദിവസം കഴിയുന്തോറും ഹിറ്റാകുകയാണ് ഈ പ്രണയ കഥ

English summary
Aneesha Ummer bacame fames after the short film At the North East Corner of my Hetar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam