»   » തട്ടമിട്ടില്ലെങ്കില്‍ നരകത്തില്‍ പോണം, ബിക്കിനി വേഷത്തിനു പിന്നില്‍ സംഭവിച്ചതോ..നടി അന്‍സിബ പറയുന്നു

തട്ടമിട്ടില്ലെങ്കില്‍ നരകത്തില്‍ പോണം, ബിക്കിനി വേഷത്തിനു പിന്നില്‍ സംഭവിച്ചതോ..നടി അന്‍സിബ പറയുന്നു

By: Pratheeksha
Subscribe to Filmibeat Malayalam

സൈബര്‍ ലോകത്ത് ശക്തമായ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന ഒട്ടേറെ നടിമാര്‍ നമുക്ക് മുന്നിലുണ്ട്. സീനിയര്‍ താരങ്ങള്‍ മുതല്‍ അഭിനയ രംഗത്തേക്കു പ്രവേശിച്ചവര്‍ വരെ ഇക്കൂട്ടത്തില്‍പ്പെടും. പക്വതയോടെ ഈ വിമര്‍ശനങ്ങളെ സമീപിക്കുന്നവര്‍ ചുരുക്കമാണ്. തട്ടമിടാതെയുളള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ചെറുപ്രായത്തില്‍ തന്നെ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന നടിയാണ് നടി അന്‍സിബ.

ഈയിടെ മറ്റൊരു വിവാദവും നടിയെ തേടിയെത്തി. ഒരു ചാനല്‍ നടിയുടെ സമ്മതം കൂടാതെ ബിക്കിയിലുളളചിത്രം ഉപയോഗിക്കുകയായിരുന്നു. അതു താനല്ലെന്നു നടി പിന്നീട് പ്രസ്താവിക്കുകയും ചെയ്തു. ഇത്തരം വിവാദങ്ങള്‍ക്കു പിന്നിലെ യാഥാര്‍ത്ഥ്യമെന്തെന്നു വ്യക്തമാക്കുകയാണ് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത വീഡിയയോയിലൂടെ അന്‍സിബ..

തട്ടമിടാത്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍

തട്ടമിടാത്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതിലൂടെ ഒട്ടേറെ വിമര്‍ശനങ്ങള്‍ അന്‍സിബയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നം നരകത്തില്‍ പോകില്ല, നരകം ഇല്ല എന്നായിരുന്നു അന്‍സിബയുടെ പ്രതികരണമെന്ന നിലയിലും വാര്‍ത്ത പ്രചരിച്ചു.

എല്ലാം വ്യാജ വാര്‍ത്തകള്‍

തന്റെ പ്രസ്താവനകളെന്ന പേരില്‍ പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തകളാണെന്നും എല്ലാം കെട്ടിചമച്ച് ഉണ്ടാക്കിയതാണെന്നുമാണ് നടി വീഡിയോയില്‍ പറയുന്നത്. ഇതെല്ലാം കേട്ടപ്പോള്‍ ഒരു പാട് സങ്കടം തോന്നിയെന്നും അന്‍സിബ പറയുന്നു

ഇതുവരെ പ്രതികരിച്ചില്ല

ഇത്തരം വ്യാജവാര്‍ത്തകളോട് പ്രതികരിക്കേണ്ടെന്നു തോന്നിയതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നാണ് നടി പറയുന്നത്.

ബിക്കിനി ഫോട്ടോയ്ക്കു പിന്നില്‍

ഒരു ടെലിവിഷന്‍ ചാനല്‍ തന്റെ മുഖച്ഛായയുള്ള സ്ത്രീയൂടെ ഫോട്ടോ താനാണെന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നെന്നു. തന്നോട് ചോദിക്കാതെയാണ് ഫോട്ടോ ഉപയോഗിച്ചത്. അത് തമിഴ് നടി വര്‍ഷയുടെ ബിക്കിനി ഫോട്ടോയാണെന്നും എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ താനാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നെന്നും അന്‍സിബ നേരത്തെ വ്യക്തമാക്കിരുന്നു

ദയവു ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കൂ

താന്‍ വളരെ ചെറിയ നടിയാണെന്നും ദയവു ചെയതു ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കൂ എന്നും അന്‍സിബ വീഡിയോയില്‍ പറയുന്നു
ണ്ട്.

English summary
atcress ansibas facebook video going viral.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam