ദേവയാനി ഇനി ടീച്ചര്‍, സിനിമയിലല്ല, ജീവിതത്തില്‍
തെന്നിന്ത്യന്‍ ശാലീന സുന്ദരി ദേവയാനി ഇനി സ്‌കൂള്‍ ടീച്ചറായിരിക്കും. സിനിമയിലല്ല, യഥാര്‍ത്ഥ ജീവിതത്തില്‍. സാധാരണ തമിഴ് നടിമാരെ പോലെയല്ലാതെ, ഗ്ലാമര്‍ വേഷങ്ങള്‍ പ്രദര്‍ശിപ്പിക്കാതെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയതാണ് ദേവയാനി.
നായികാ റോളുകളുടെ പരിധി കഴിഞ്ഞാല്‍ മിക്കവരും സീരിയലിലേക്കും രാഷ്ട്രീയത്തിലേക്കും തിരിയുന്ന പ്രവണതയാണ് ഇപ്പോള്‍ തമിഴകത്ത് കണ്ടു വരുന്നത്. എന്നാല്‍ അതില്‍ നിന്നും വേറിട്ടു നില്‍ക്കുകയാണ് മലയാളികള്‍ക്കും സുപരിചിതയായ ദേവയാനി.

സിനിമയില്‍ നിന്നൊക്കെ വിട്ട് ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപക ജീവിതം നയിക്കുകയാണ് ഇപ്പോള്‍ ദേവയാനി. ചെന്നൈയിലെ അണ്ണാശാലയിലെ ചര്‍ച്ച് പാര്‍ക്ക് സ്‌കൂളിലാണ് ദേവയാനി പഠിപ്പിക്കുന്നത്. കരാര്‍ അധ്യാപികയായാണ് നിയമനം. തന്റെ ഈ പുതിയ വേഷം നന്നായി തന്നെ ആസ്വദിക്കുന്നു എന്ന് ദേവയാനി പറയുന്നു.
കമല്‍ ഹസന്‍ മുതല്‍ വിജയ് വരെയുള്ളവര്‍ക്ക് നായികയായ ദേവയാനി മലയാളത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും സുരേഷ് ഗോപിയ്ക്കുമൊപ്പമൊക്കെ തകര്‍ത്തഭിനയിച്ചിട്ടുള്ളതാണ്. ആനന്ദം, ഫ്രണ്ടസ് (തമിഴ്), ബാലേട്ടന്‍, സുന്ദര പുരുഷന്‍ (മലയാളം) തുടങ്ങി മലയാളത്തിലും തമിഴിലും ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ച ദേവയാനി ഇടക്കാലത്ത് മിനിസ്‌ക്രീനിലും തിളങ്ങിയിരുന്നു.
നടന്‍ രാജ്കുമാറാണ് ദേവയാനിയുടെ ഭര്‍ത്താവ്. രണ്ട് കുട്ടികളും ഉണ്ട്. വിവാഹ ശേഷവും അഭിനയം തുടര്‍ന്ന ദേവയാനി ഇനി സിനിമയിലേക്ക് വരുമോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്.


Click it and Unblock the Notifications











