നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍ മാത്രം കണ്ടുതുടങ്ങിയപ്പോള്‍ നയന്‍താരയുടെ പതനം ആരോ ജാതകമെഴുതി. ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ നേരത്ത് പലരോടൊപ്പവും നയന്‍താരയുടെ പേര് ചേര്‍ക്കപ്പെട്ടു. അതില്‍ ചിലതൊക്കെ സത്യവുമായിരുന്നു. ചിമ്പുവുമായുള്ള ബന്ധത്തിന് ശേഷം വന്ന പ്രഭുദേവയുമായുള്ള അടുപ്പം അല്പം സീരിയസുമായിരുന്നു.
പ്രണയത്തിനും പരാജയത്തിനുമെല്ലാം ശേഷം നയന്‍ സിനിമയില്‍ നിന്ന് അല്പം അകലം പാലിച്ചു. തോറ്റുകൊടുക്കുക മടയത്തരമാണെന്ന് മനസ്സിലാക്കിയ താരം സര്‍വ്വതും തിരിച്ചുപിടിച്ച് മടങ്ങിവരികയാണ്.
രാജാറാണി, ആരംഭം, ഇത് കതിര വേലിന്‍ കാതല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും തമിഴകത്ത് ശ്രദ്ധപിടിച്ചുപറ്റി. ഇപ്പോഴിതാ പുരസ്‌കാരവും. രാജാറാണിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നേടിയിരിക്കുന്നത് നയന്‍ താരയാണ്.

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
മലയാളിയായ നയന്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ ഒരു യാഥാസ്ഥിതിക ക്രിസ്റ്റ്യന്‍ കുടുംബത്തിലാണ് ജനിച്ചത്. ഡയാന മറിയം കുരിയാന്‍ എന്നാണ് യഥാര്‍ത്ഥപേര്.

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
ജയറാം നായകനായ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയുടെ തുടക്കം. ഗൗരി എന്ന നാടന്‍ പെണ്‍കുട്ടിയായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട നയന്‍താരയെ പെട്ടന്ന് മലയാളികള്‍ക്ക് ഇഷ്ടപ്പെട്ടു. മികച്ച പുതുമുഖ നടിയിക്കുള്ള പുരസ്‌കാരവും നേടി

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
മോഹന്‍ലാലിനൊപ്പം അഭിനയിച്ച വിസ്മയ തുമ്പത്ത് എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ നയന്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. റീത്ത മാത്യൂസ് എന്ന പേര് കേള്‍ക്കുമ്പോള്‍ വിസ്മയ തുമ്പത്ത് എന്ന ചിത്രവും നയന്‍താരയെയും ഓര്‍ക്കാത്തവരില്ല

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
നാട്ടുരാജാവ് എന്ന ചിത്രത്തില്‍ സഹനടിയായി വേഷമിട്ട നയന്‍ പിന്നെ അയ്യ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. ശരത്ത് കമാറായിരുന്നു നായകന്‍

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
ചന്ദ്രമുഖി എന്ന ചിത്രത്തില്‍ രജനീകാന്തിന് നായികയായതോടെ നയന്‍ തമിഴര്‍ക്കും പ്രിയപ്പെട്ടവളായി. മലയാളത്തിലെ മണിചിത്രതാഴിന്റെ റീമേക്കാണ് ചന്ദ്രമുഖി

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
തമിഴില്‍ നിന്ന് തിരിച്ചുവന്ന് നയന്‍ രണ്ട് ചിത്രങ്ങള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ചെയ്തു. തസ്‌കര വീരനും രാപകലും. രാപകലില്‍ വീണ്ടുമൊരു ഗൗരി വേഷത്തിലായിരുന്നു നയന്‍ അഭിനയിച്ചത്.

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
സൂര്യയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഗജനിയിലൂടെയാണ് നയന്‍ കൂടുതല്‍ എക്‌സ്‌പോസാകാന്‍ തുടങ്ങിയത്. ചിത്രത്തില്‍ സെക്കന്റ് ഹീറോ ആയ നയന്‍ ഗ്ലാമറുകൊണ്ടാണ് പിടിച്ചു നിന്നത്

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
ഗ്ലമാറസ്സാകാന്‍ മടിയില്ലാത്തതുകൊണ്ട് നയന്‍ തമിഴ് ചിത്രങ്ങളില്‍ തിളങ്ങി. കളവാണി കാതലി, വല്ലവന്‍, തലൈമകന്‍, ഇ, ബില്ല, യാരടി നീ മോഹിനി, കുസേലന്‍, സത്യം, വില്ല്, ആദവന്‍, ഗോവ, ബോസ് എന്‍കിറ ബാസ്‌കരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നയന്‍സിന്റെ ഗ്ലാമര്‍ പ്രദര്‍ശനമായിരുന്നു

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
തമിഴില്‍ മാത്രമല്ല തെലുങ്ക് ഇന്റസ്ട്രീയിലും നയന്‍ കത്തിക്കയറി. ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് തുടക്കം. പിന്നീട് ബോസ് ഐ ലവ് യു, യോഗി, ദുബായി സീനു, തുളസി തുടങ്ങിയ ചിത്രങ്ങളിലൂടെ പെട്ടന്നാണ് നയന്‍ ടോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
നയന്‍ തെന്നിന്തയില്‍ ഗ്ലാമര്‍ പ്രദര്‍ശനം നടത്തുകയാണെന്ന് മലയാളികള്‍ക്കും അറിയാമായിരുന്നു. എന്നാല്‍ ട്വന്റി ട്വന്റിയില്‍ ഒരു പാട്ട് സീനില്‍ പ്രത്യക്ഷപ്പെട്ട നയന്‍താരയെ കണ്ട് മലയാളികള്‍ ഉറപ്പിച്ചു. നയന്‍ കൈവിട്ടുപോയി.

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
ദിലീപ് നായകനായ ബോര്‍ഡി ഗാര്‍ഡിലൂടെ നായികയായി നയന്‍ വീണ്ടും മലയാളത്തിലെത്തി. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രം തമിഴിലും ബോളിവുഡിലും മറ്റ് ഭാഷകളിലും റീമേക് ചെയ്‌തെങ്കിലും നയന്‍താര ചെയ്ത അത്രയും ഭംഗിയായില്ലെന്ന് തീര്‍ത്തു പറയാം

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
ഈ മൂന്ന് ഇന്റസ്ട്രിയിലെയും വലുതും ചെറുതുമായ എല്ലാ നായകന്മാര്‍ക്കൊപ്പവും നയന്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, ഇങ്ങനെ മലയാളത്തിലും സൂര്യ, രജനി, വിജയ്, അജിത്ത്, ആര്യ, ചിമ്പു തുടങ്ങി തമിഴിലും നയന്‍സിന് വലിയ വലിയ നായകന്മാരായിരുന്നു.

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
നയന്‍താരയുടെ ഗ്ലമാറിനെതിരെയായിരുന്നു ആദ്യം വിമര്‍ശകര്‍ നാവ് പൊന്തിച്ചത്. പലതും പറഞ്ഞിറക്കിയപ്പോഴും നയന്‍താരയ്ക്ക് കുലുക്കമില്ലെന്നായപ്പോള്‍ ആ പണി നിര്‍ത്തി

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
നയന്‍താരയുടെ ആദ്യത്തെ സീരിയസ് ഗോസിപ്പ് ചിമ്പുവിനൊപ്പമായിരുന്നു. ഒരു ചുംബന രംഗത്തോടെ ആ ബന്ധം പൊളിഞ്ഞു. ഇപ്പോള്‍ പ്രഭുദേവയുമായുള്ള പ്രണയം പാളിയതിന് ശേഷം വീണ്ടും ചിമ്പുവുമായി അടുക്കുന്നു എന്നാണ് കേള്‍ക്കുന്നത്

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
ഇടയ്ക്കാലത്ത് ആര്യയുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അത് രാജാറാണിയുടെ പ്രമോഷന് വേണ്ടിമാത്രമുള്ള ഗോസിപ്പായിരുന്നു.

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
വിവാഹം വരെ എത്തിയ പ്രഭുദേവയുമായുള്ള ബന്ധം പാളിയതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോനം നേടി പ്രഭുവും നയനും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതായിരുന്നു.

നയന്‍താര എല്ലാം തിരിച്ചു പിടിക്കുന്നു
രാജാറാണി എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിനാണ് ഇപ്പോള്‍ മികച്ച നടിക്കുന്ന ഫിലും ഫെയര്‍ പുരസ്‌കാരം നേടിയിരിക്കുന്നത്. ആരംഭം, ഇത് കാതല്‍ തുടങ്ങിയ ചിത്രങ്ങളാണ് ഈ വര്‍ഷം ഇറങ്ങിയത്


Click it and Unblock the Notifications