'നിരീശ്വരവാദിയായ' കമല്‍ ഹാസന്‍ മഠം സന്ദര്‍ശിച്ചത് വിവാദമാകുന്നു
തന്റെ സിനിമകളിലൂടെയും നിലപാടുകളിലൂടെയും പലപ്പോഴും നിരീശ്വരവാദത്തെ ഉയര്‍ത്തിപ്പിടിച്ച നടനാണ് കമല്‍ ഹാസന്‍. എന്നാല്‍ ആഗസ്റ്റ് 31 ന് ശേഷം കമല്‍ ആരാധകര്‍ക്ക് ഒരു സംശയം. കമല്‍ ഹാസന്‍ നിരീശ്വരവാദിയോ അതോ തികഞ്ഞ ഈശ്വര വിശ്വാസിയോ. സംശയത്തിന് കാരണം മറ്റൊന്നുമല്ല വനമാമലൈ മഠത്തില്‍ കമല്‍ ഹാസന്‍ സന്ദര്‍ശനം നടത്തി.
ആഗസ്റ്റ് 31 നാണ് മഠത്തില്‍ കമല്‍ ഹാസന്‍ സന്ദര്‍ശനം നടത്തിയത്. ഇതോടെ നിരീശ്വര വാദികളായ കമല്‍ ആരാധകരും നെറ്റി ചുളിച്ചു. മഠാധിപതി ശ്രീമദ് പരമഹംസ ഇത്യാദി മധുരകവി വനമാമലൈ രാമാനുജ ജിയാര്‍ സ്വാമികളുടെ അനുഗ്രഹം തേടിയാണ് കമല്‍ ഹാസന്‍ മഠത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. മഠത്തില്‍ കുറേ സമയം ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.

മഠത്തിലെ അന്തേവാസികളും മാനേജ്‌മെന്റും ചേര്‍ന്ന് ഗംഭീരമായ വരവേല്‍പ്പാണ് കമല്‍ ഹാസന് നല്‍കിയത്. സിനിമകളിലൂടെ മതത്തെയും ഈശ്വര വിശ്വാസത്തെയും ശക്തമായി എതിര്‍ത്ത കമല്‍ഹാസന്‍ പ്രസിദ്ധമായ ഒരു മഠം സന്ദര്‍ശിച്ചത് ആരാധകരെ ഞെട്ടിച്ചിരിയ്ക്കുകയാണ്.

കമലിന്റെ സന്ദര്‍ശനത്തില്‍ അടുത്ത വൃത്തങ്ങളെപ്പോലും അറിയിക്കാതെയാണ്.


Click it and Unblock the Notifications











