അച്ഛനും മകളുമായി രണ്‍ജി പണിക്കരും സായി പല്ലവിയും! അതിരനിലെ മനോഹര ഗാനം പുറത്ത്! കാണൂ
ഒരിടവേളയ്ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് അതിരന്‍. നിവിന്‍ പോളി,ദുല്‍ഖര്‍ തുടങ്ങിയവരുടെ നായികയായി അഭിനയിച്ച നടി ഇത്തവണ ഫഹദ് ഫാസിലൊപ്പവും എത്തുന്നു. സിനിമ വിഷുവിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അതിരനിലെ ആദ്യ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
'കണ്ണേ ആരാരോ' എന്നു തുടങ്ങുന്ന ഗാനം ഭാവഗായകന്‍ പി ജയചന്ദ്രനാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പിഎസ് ജയ്ഹരി സംഗീതം നല്‍കിയിരിക്കുന്നു. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. അതിരന്റെ വീഡിയോയില്‍ സായി പല്ലവിയും രണ്‍ജി പണിക്കരുടെയും കഥാപാത്രങ്ങളെ കാണിക്കുന്നുണ്ട്.

നവാഗതനായ വിവേകാണ് ഫഹദിന്റെ അതിരന്‍ സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവും ആണ് സിനിമയുടെ കഥാ പശ്ചാത്തലമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്.
ഊട്ടിയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്.ഒരു റൊമാന്റിക്ക് ത്രില്ലര്‍ ചിത്രമായിരിക്കും അതിരനെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുട്ടിസ്രാങ്ക്,ഈമയൗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പിഎഫ് മാത്യൂസ് സിനിമയുടെ കഥ എഴുതിയിരിക്കുന്നു.
ഫഹദിനൊപ്പം നടന്‍ പ്രകാശ് രാജും സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതുല്‍ കുല്‍ക്കര്‍ണി, സുരഭി ലക്ഷ്മി, സുദേവ് നായര്‍, രഞ്ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ എന്നിവരാണ് അതിരനിലെ മറ്റ് താരങ്ങള്‍.


Click it and Unblock the Notifications