»   » എന്റെ അടുത്ത ചിത്രം മലയാളത്തിലായിരിക്കും എന്ന് അറ്റ്‌ലി, ആരായിരിക്കും നായകന്‍?

എന്റെ അടുത്ത ചിത്രം മലയാളത്തിലായിരിക്കും എന്ന് അറ്റ്‌ലി, ആരായിരിക്കും നായകന്‍?

Written By:
Subscribe to Filmibeat Malayalam

രാജാറാണി എന്ന ചിത്രത്തിന് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രമാണ് തെറി. ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തില്‍ വിജയ് അവതരിപ്പിയ്ക്കുന്ന ജോസഫ് കുരിവിള എന്ന കഥാപാത്രത്തിന്റെ മലയാളി ബന്ധം അന്വേഷിച്ച് നടക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ ഇളയദളപതി ഫാന്‍സ്.

തെറിയ്ക്ക് മലയാളവുമായി ബന്ധമുണ്ടെന്നും, വിജയ് ചിത്രത്തില്‍ മലയാളം സംസാരിക്കും എന്നൊക്കെയാണ് കേള്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഇതുവരെ സംവിധായകന്‍ അറ്റ്‌ലിയോ മറ്റ് അണിയറ പ്രവര്‍ത്തകരോ ഒരു വിശദീകരണവും നല്‍കിയിട്ടില്ല. എന്നാല്‍ വിജയ് തെറിയില്‍ മലയാളത്തില്‍ സംസാരിക്കുമോ എന്തോ, അറ്റ്‌ലിയുടെ അടുത്ത ചിത്രം മലയാളം സംസാരിക്കും.

 atlee

കേരളത്തെയും കേരളത്തിലെ ജനങ്ങളെയും തനിക്ക് വളരെ അധികം ഇഷ്ടമാണെന്നും ഒരു മലയാള സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അറ്റ്‌ലി പറഞ്ഞു. എല്ലാം ഒത്തുവന്നാല്‍ തന്റെ അടുത്ത ചിത്രം മലയാളത്തിലായിരിക്കും എന്നും അദ്ദേഹം വെളിപ്പെടുത്തി. അതേ സമയം ചിത്രത്തെ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

അറ്റ്‌ലിയുടെ ഭാര്യ പ്രിയ മലയാളിയാണ്. അങ്ങനെ ഒരു ബന്ധം കൂടെ അറ്റ്‌ലിയ്ക്ക് കേരളവുമായുണ്ട്. നസ്‌റിയ നസീം, നയന്‍താര, ആര്യ, ജയ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ രാജാറാണി എന്ന ചിത്രത്തിലൂടെയാണ് സഹ സംവിധായകനായ അറ്റ്‌ലിയുടെ സ്വതന്ത്ര്യ സംവിധായകനായുള്ള അരങ്ങേറ്റം. ചിത്രം മികച്ച വിജയം നേടി.

English summary
Their director Atlee said that he loves kerala and Malayalam films a lot and is also planning a Malayalam Movie. If things goes well my next movie will be in Malayalam – Says Atlee

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam