»   » പ്രമുഖ അഭിനേത്രിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിന് പിന്നില്‍ സിനിമാ പ്രവര്‍ത്തകര്‍ ??

പ്രമുഖ അഭിനേത്രിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിന് പിന്നില്‍ സിനിമാ പ്രവര്‍ത്തകര്‍ ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ പ്രമുഖ അഭിനേത്രിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. കാര്‍ യാത്രയ്ക്കിടയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നും ചിത്രങ്ങള്‍ പകര്‍ത്തിയെന്നും കാണിച്ചാണ് താരം പരാതി നല്‍കിയിട്ടുള്ളത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം നടന്നത്. അത്താണിയില്‍ വെച്ച് മൂന്നു പേര്‍ നടിയുടെ കാറില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂരില്‍ നിന്നും കൊച്ചി വരെ നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിന്‍ തന്നെയാണ് സംഭവത്തിന്റെ പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവങ്ങള്‍ക്ക് ശേഷം പാലാരിവട്ടത്തെ സംവിധായകന്റെ വീട്ടില്‍ അഭയം തേടിയ താരത്തെ അവിടെയെത്തിച്ചത്. തനിക്ക് ഇക്കാര്യത്തില്‍ പങ്കൊന്നുമില്ല എന്ന് ബോധ്യപ്പെടുത്താനായിരുന്നു മാര്‍ട്ടിന്റെ ശ്രമമെന്നും പൊലീസ് പറഞ്ഞു.

English summary
Attack against Bhavana .

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam