»   » സുനിയേയും ദിലീപിനേയും ചേർത്ത് സിനിമ മംഗളത്തിന്റെ 'തെളിവ്'... രക്തബന്ധം നൽകിയ തെളിവെന്ന് പല്ലിശ്ശേരി

സുനിയേയും ദിലീപിനേയും ചേർത്ത് സിനിമ മംഗളത്തിന്റെ 'തെളിവ്'... രക്തബന്ധം നൽകിയ തെളിവെന്ന് പല്ലിശ്ശേരി

Posted By: സീത
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കൊച്ചി: സിനിമ നടൻ ദിലീപിനെതിരെ വീണ്ടും സിനിമ മംഗളം. നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയുടെ പേരും ചിത്രവും അടക്കം സിനിമ മംഗളം റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അന്നും ദിലീപിനെതിരെ ചില ആരോപണങ്ങൾ സിനിമ മംഗളം ഉന്നയിച്ചിരുന്നു.

  സിനിമ ജേർണലിസ്റ്റ് ആയ പല്ലിശ്ശേരി തയ്യാറാക്കിയ ലേഖനം ആണ് ഇപ്പോൾ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. നടിക്ക് നീതി കിട്ടില്ലെന്ന് പറഞ്ഞായിരുന്നു നേരത്തെ പുറത്തിറങ്ങിയ സിനിമ മംഗളത്തിൽ പെല്ലിശ്ശേരി റിപ്പോർട്ട് ചെയ്തിരുന്നത്.

  ദിലീപും പൾസർ സുനിയും ദീർഘകാലത്തെ ബന്ധം ഉണ്ടെന്നാണ് പൾസർ സുനിയുടെ ബന്ധുവിനെ ഉദ്ധരിച്ച് പല്ലിശ്ശേരി പറയുന്നത്. ആക്രമിക്കപ്പെട്ട നടിയും ഒരു പ്രമുഖ നടനും തമ്മിലുള്ള പ്രശ്നങ്ങൾ നേരത്തെ പുറത്തിറങ്ങിയ സിനിമ മംഗളത്തിലും പരാമർശിക്കപ്പെട്ടിരുന്നു.

  നടി ആക്രമിക്കപ്പെട്ടതിന് ശേഷം നടിയുടെ മുഖചിത്രമായിട്ടായിരുന്നു സിനിമ മംഗളം പുറത്തിറങ്ങിയത്. മറ്റ് മാധ്യമങ്ങളെല്ലാം തന്നെ നടിയുടെ പേര് പറയുന്നത് അവസാനിപ്പിച്ചിരുന്നെങ്കിലും സിനിമ മംഗളത്തിൽ പേരും ഫോട്ടോയും ഉണ്ടായിരുന്നു

  നടിക്ക് നീതി കിട്ടില്ലെന്നായിരുന്നു പേര് സഹിതം സിനിമ മംഗളം റിപ്പോർട്ട് ചെയ്തിരുന്നത്. സിനിമ മേഖലയിൽ നിലനിൽക്കുന്ന പല പ്രശ്നങ്ങളും ആ ലേഖനങ്ങളിൽ പരമാർശിക്കപ്പെട്ടിരുന്നു.

  ജനപ്രിയ നായകൻ ദിലീപിന്റെ പേര് പറഞ്ഞുകൊണ്ടാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ മംഗളത്തിലെ ലേഖനം. പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമോ എന്നാണ് ലേഖനത്തിൻറെ തലക്കെട്ട്.

  പെരുന്പാവൂർ സ്വദേശിയായ പൾസർ സുനിയുടെ രക്തബന്ധത്തിലുള്ള വ്യക്തി തന്നോട് പറഞ്ഞു എന്ന രീതിയിലാണ് ലേഖകൻ എഴുതിയിരിക്കുന്നത്. എന്നാൽ കൂടുതൽ കാര്യങ്ങൾ ഇയാൾ വ്യക്തമാക്കിയില്ലെന്നും പറയുന്നുണ്ട്.

  സിനിമ ജേർണലിസത്തിൽ ദീർഘകാലത്തെ അനുഭവ പരിചയം ഉള്ള പല്ലിശ്ശേരിയാണ് ഈ റിപ്പോർട്ട് എഴുതിയിരിക്കുന്നത്. സിനിമ മംഗളത്തിലെ വിവാദലക്കത്തിലെ റിപ്പോർട്ട് തയ്യാറാക്കിയതും ഇദ്ദേഹം തന്നെ ആയിരുന്നു.

  പൾസർ സുനിയുടെ ചരിത്രവും പല്ലിശ്ശേരി വിവരിക്കുന്നുണ്ട്. 18-ാമത്തെ വയസ്സിൽ ബൈക്ക് മോഷ്ടിച്ചാണ് സുനിയുടെ തുടക്കം. ആദ്യം മോഷ്ടിച്ചത് പൾസർ ബൈക്ക് ആണ്. അങ്ങനെയാണ് ആ പേര് കിട്ടിയതത്രെ.

  സുനിയുമായി രക്തബന്ധമുള്ള ആളുമായി സംസാരിച്ച കാര്യങ്ങളാണ് പല്ലിശ്ശേരി ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്. സിനിമാക്കാരുമായി പള്‍സര്‍ സുനിക്ക് അടുത്ത ബന്ധമുണ്ടോ എന്ന് ചോദിച്ചത്രെ. കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും ദിലീപുമായി വര്‍ഷങ്ങളായി നല്ല അടുപ്പത്തിലാണ് സുനി എന്നാണത്രെ ബന്ധു പറഞ്ഞത്.

  എങ്ങനെ ആയിരുന്നു ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം? ബന്ധുവിന്റെ വാക്കുകളിലൂടെ പല്ലിശ്ശേരി പറയുന്നത് ഇങ്ങനെ ആണ്- നല്ല യജമാനനായിട്ടാണ് സുനില്‍ കുമാര്‍ ദിലീപിനെ കണ്ടിരുന്നത്.

  'പള്‍സര്‍ സുനി യജമാന ഭക്തിയുള്ള ഗുണ്ടയാണ്. ഗുണ്ട എന്ന് പറഞ്ഞാല്‍, ജോലി ഏല്‍പിക്കുന്നവരുടെ മാത്രം താത്പര്യം നോക്കുന്ന ഗുണ്ട. വിശ്വസിച്ചവരെ ചതിക്കാത്ത ഗുണ്ട' - പല്ലിശ്ശേരി എഴുതിയ ലേഖനത്തിലെ വരികൾ ഇങ്ങനെ ആണ്.

  നടിയെ പൾസർ സുനിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പലയിടത്തായിട്ടാണ് ഇപ്പോഴുള്ളത് എന്നും പല്ലിശ്ശേരിയുടെ റിപ്പോർട്ടിലൂണ്ട്. മൂന്ന് പേരുടെ കൈയ്യിലാണത്രെ ഈ ദൃശ്യങ്ങളുള്ളത്

  സംഭവത്തിന് ശേഷം പള്‍സര്‍ സുനി ആരെയോ ഫോണില്‍ വിളിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു എന്നാണ് മറ്റ് പ്രതികളുടെ മൊഴി. പള്‍സര്‍ സുനി ഫോണില്‍ വിളിച്ചത് 'രക്ഷകനെ' ആയിരുന്നോ എന്ന ചോദ്യമാണ് പല്ലിശ്ശേരി വായനക്കാരുടെ മുന്നിലേക്കിടുന്നത്.

  ലേഖനത്തിൽ ഒരു ഘട്ടം കഴിയുന്പോൾ രക്ഷകൻ എന്ന വാക്കാണ് പല്ലിശ്ശേരി ഉപയോഗിക്കുന്നത്. ആരാണ് ആ രക്ഷകൻ എന്ന രീതിയിലും ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.

  നടിയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുനി ആദ്യം കൈമാറിയത് 'രക്ഷകന് ' ആണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നാണ് പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ ദൃശ്യങ്ങള്‍ 'രക്ഷകന്റെ' കൈയ്യില്‍ ഭദ്രമാണെന്നും പല്ലിശ്ശേരി പറയുന്നു.

  നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മറ്റ് പലരുടേയും കൈവശം ഉണ്ടെന്നാണ് പറയുന്നത്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പലരും പണം സന്പാദിച്ചു എന്നും പല്ലിശ്ശേരി ആരോപണം ഉന്നയിക്കുന്നുണ്ട്.

  പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയാല്‍ എല്ലാ സത്യവും പുറത്ത് വരും എന്നാണ് പല്ലിശ്ശേരിയുടെ പക്ഷം. ഇപ്പോള്‍ നടന്ന അറസ്‌റ്റെല്ലാം നാടകമാണെന്നും എല്ലാം ഉന്നതര്‍ അറിഞ്ഞുകൊണ്ടുള്ള തിരക്കഥയാണെന്നും പല്ലിശ്ശേരി ആരോപിക്കുന്നുണ്ട്. രക്ഷകൻ ഒരിക്കലും സുനിയെ കൈവെടിയില്ലെന്നും പറയുന്നുണ്ട്.

  English summary
  Attack against Actress: Cinema Mangalam report alleges relation between Pulsar Suni and Dileep.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more