»   » ഗൂഢാലോചനയാണത്, ദിലീപിനെതിരെ അന്വേഷണം വേണം, പൃഥ്വിരാജിനെ സൂപ്പര്‍താരങ്ങള്‍ മാതൃകയാക്കണം; കമല്‍

ഗൂഢാലോചനയാണത്, ദിലീപിനെതിരെ അന്വേഷണം വേണം, പൃഥ്വിരാജിനെ സൂപ്പര്‍താരങ്ങള്‍ മാതൃകയാക്കണം; കമല്‍

By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ഇപ്പോഴും പള്‍സര്‍ സുനിയെയുമായി തെളിവെടുപ്പ് നടത്തിക്കൊണ്ടിരിയ്ക്കുകയാണ് പൊലീസുകാര്‍. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സിനിമയ്ക്കകത്തെ പല പ്രമുഖരം പ്രതികരിച്ചു. മഞ്ജു വാര്യര്‍, ഭാഗ്യ ലക്ഷ്മി തുടങ്ങിയവര്‍ക്ക് പിന്നാലെ ഇതാ സംവിധായകന്‍ കമലും പറയുന്നു, നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്ന്.

മഞ്ജു വാര്യര്‍ ആമിയില്‍ നായികയാകുന്നതിന് ദിലീപിന് എതിര്‍പ്പ് ? വേര്‍പിരിഞ്ഞിട്ടും പിന്തുടരുന്നുവോ ?

സംഭവത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് അന്വേഷിക്കണമെന്ന് മീഡിയ വണ്ണിന് അനുവദിച്ച അഭിമുഖത്തില്‍ കമല്‍ പറഞ്ഞു. സ്ത്രീവിരുദ്ധമായ സംഭാഷണങ്ങള്‍ ഉപയോഗിക്കില്ല എന്ന് പറഞ്ഞ പൃഥ്വിരാജിനെ പ്രശംസിച്ച കമല്‍, ദിലീപിനെ സംശയമുണ്ടെങ്കില്‍ നടനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു.

ദിലീപിനെതിരെ അന്വേഷണം വേണം

നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അക്കാര്യം അന്വേഷിക്കണം. കേസില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം. ചില മാധ്യമങ്ങള്‍ ടാര്‍ജറ്റ് ചെയ്‌തെന്ന് തോന്നിയപ്പോഴാണ് താന്‍ നേരത്തെ ദിലീപിനെ പിന്തുണച്ചതെന്നും കമല്‍ പറഞ്ഞു.

ഗൂഢാലോചന നടന്നിട്ടുണ്ട്

ആര്‍ക്കെതിരെയും ഏത് തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടെങ്കിലും അന്വേഷിക്കണം. സിനിമയില്‍ ക്രിമിനലുകള്‍ കടന്നുകയറിയിട്ടുണ്ടെന്ന് ഞാനാണ് ആദ്യം പറഞ്ഞത്. അപ്പോള്‍ ആ രീതിയില്‍ ഒരു ഗൂഢാലോചന നടിക്കെതിരായ അക്രമത്തില്‍ ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും കമല്‍ പറയുന്നു.

മുഖ്യമന്ത്രി പ്രതികരിക്കണമായിരുന്നു

നടിയ്‌ക്കെതിരായ അക്രമകേസുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവികാരം മാനിക്കേണ്ടിയിരുന്നു. നടിയ്ക്ക് നീതിയുറപ്പാക്കാനുള്ള പ്രതിഷേധ കൂട്ടായ്മകളെ പിന്തുണയ്ക്കുമെന്ന് കമല്‍ വ്യക്തമാക്കി

പൃഥ്വിയ്ക്ക് അഭിനന്ദനം

സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന നടന്‍ പൃഥ്വിരാജിന്റെ നിലപാട് പ്രംശസനീയമാണ്. നിലപാടുകള്‍ എടുക്കാനും അഭിപ്രായങ്ങള്‍ തുറന്നുപറയാനും ധൈര്യം കാണിച്ചിട്ടുള്ള ഒരു നടന്‍ ഈ കാലഘട്ടത്തിലുണ്ടെങ്കില്‍ അത് പൃഥ്വിരാജാണ്. മുന്‍കാലങ്ങള്‍ തിലകനെ പോലുള്ളവര്‍ കാര്യങ്ങള്‍ വെട്ടിതുറന്നു പറഞ്ഞിട്ടുണ്ട്. പൃഥ്വിയെ സൂപ്പര്‍ താരങ്ങളടക്കം എല്ലാ അഭിനേതാക്കള്‍ക്കും മാതൃകയാകണം. മൗനം ഫാസിസമാണമെന്നും കമല്‍ തുറന്നടിച്ചു.

English summary
Attack on actress is conspiracy says Kamal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam