For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഒടുവില്‍ നടി പ്രതികരിച്ചു, വേണ്ടി വന്നാല്‍ ദിലീപിനെതിരെ കേസ് കൊടുക്കും, എന്റെ മനസ്സ് ശുദ്ധം!

  By Rohini
  |

  നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ട്വിസ്റ്റുകളോടെയും സസ്‌പെന്‍സുകളോടെയും മുന്നോട്ട് പോകുമ്പോള്‍ ഇരിയായ നടി ഇതുവരെ ഇംഗ്ലണ്ടിലായിരുന്നു. ഒരു പുരസ്‌കാര നിശയില്‍ പങ്കെടുക്കാന്‍ പോയി തിരിച്ചെത്തിയ നടി ഇതുവരെ നടന്ന വിവാദ പ്രസ്താവനകളോടും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളോടും പ്രതികരിച്ചു.

  ദിലീപിന്റെ ഈ അവസ്ഥയ്ക്ക് കാരണം ഞാനോ... പൊട്ടിക്കരയുന്ന കാവ്യ മാധവന്‍

  അനാവശ്യമായി തനിക്കെതിരെ ആരോപണമുന്നയ്ക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പത്രക്കുറിപ്പിലൂടെയാണ് നടി അറിയിച്ചത്. താന്‍ ആരുടെയും പേര് എവിടെയും പ്രചരിപ്പിച്ചിട്ടില്ല എന്നും, പുറത്ത് വന്ന പേരുകളില്‍ ഉള്‍പ്പെട്ടവര്‍ പ്രതികളാണോ അല്ലയോ എന്ന് തെളിയിക്കാന്‍ എന്റെ പക്കല്‍ തെളിവുകളില്ല എന്നും നടി പറയുന്നു. നടിയുടെ വാക്കുകളിലൂടെ..

  പ്രതികരിക്കാതിരുന്നത്

  ഫെബ്രുവരിയില്‍ എനിക്കെതിരെ നടന്ന അക്രമത്തിന് ശേഷം ഞാന്‍ അതേ കുറിച്ച് ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാത്തതിന് കാരണം, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നെ സ്‌നേഹപൂര്‍വ്വം വിലക്കിയത് കൊണ്ടാണ്.

  പ്രതികരിക്കുന്നത്

  പരസ്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിയ്ക്കുമെന്ന് അവരെന്നോട് സൂചിപ്പിച്ചിരുന്നു. ഞാന്‍ ഇതുവരെ സംസാരിക്കാതിരുന്നത് അതുകൊണ്ടാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ ഒരുപാട് വിവരങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുന്നു എന്നത് കൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്.

  കേസ് ഒതുക്കി തീര്‍ത്തിട്ടില്ല

  ഇടക്കാലത്ത് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വരാതായപ്പോള്‍ കേസ് ഒതുക്കി തീര്‍ത്തു എന്ന പ്രചരണമുണ്ടായിരുന്നു. അത് സത്യമല്ല എന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. കേസുമായി ശക്തമായി മുന്നോട്ട് പോകുക തന്നെ ചെയ്യും.

  പൊലീസില്‍ വിശ്വാസം

  കേസന്വേഷണം ഭംഗിയായി മുന്നോട്ട് പോകുന്നുണ്ട്. പൊലീസില്‍ എനിക്ക് പൂര്‍ണമായും വിശ്വാസമുണ്ട്. ആ സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സത്യസന്ധമായി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് അവര്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം എല്ലാ തിരക്കുകളും മാറ്റിവച്ച് അവിടെ എത്തിയിട്ടുണ്ട്.

  ആരുടെ പേരും ഞാന്‍ പ്രചരിപ്പിച്ചിട്ടില്ല

  കേസുമായി ബന്ധപ്പെട്ട് പലരുടെ പേരും പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നുണ്ട്. ഇതെല്ലാം ഞാനും അറിയുന്നത് മാധ്യമങ്ങള്‍ വഴി മാത്രമാണ്. ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി ഞാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് ഒന്നും പറഞ്ഞിട്ടില്ല. ആരുടെ പേരും ഞാന്‍ സാമൂഹ്യമാധ്യമങ്ങളിലോ മാധ്യമങ്ങളിലോ പരമാര്‍ശിച്ചിട്ടില്ല.

  എന്റെ കൈയ്യില്‍ തെളിവില്ല

  പുറത്തുവന്ന പേരുകളില്‍ ചിലരാണ് ഇതിന് പുറകിലെന്ന് പറയാനുള്ള തെളിവുകള്‍ എന്റെ കൈവശമില്ല. അവരല്ല എന്ന് പറയാനുള്ള തെളിവുകളും എനിക്കില്ല.

  നിയമനടപടിയെടുക്കും

  ഞാനും കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഒരു നടന്‍ പറഞ്ഞത് ശ്രദ്ധയില്‍പെട്ടു. അത് വല്ലാതെ വിഷമിപ്പിച്ചു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ എന്നെ കുറിച്ച് പറഞ്ഞാല്‍, ആവശ്യമെങ്കില്‍ നിയമനടപടി കൈക്കൊള്ളേണ്ടി വന്നാല്‍ അതിനും ഞാന്‍ തയ്യാറാണ്.

  സത്യം തെളിയണം

  എന്റെ മനസാക്ഷി ശുദ്ധമാണ്. ആരെയും ഭയക്കുന്നില്ല. ഏതന്വേഷണം വന്നാലും അതിനെ നേരിടുക തന്നെ ചെയ്യും. നിങ്ങളെ ഓരോരുത്തരെയും പോലെ, ഒരുപക്ഷെ അതിലുമുപരി തെറ്റ് ചെയ്തവര്‍ നിയമത്തിന് മുന്നില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സത്യം തെളിയണം എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

  English summary
  The Malayalam movie industry is still under the shock of the attack on a popular actress, and the speculations regarding a renowned actor's involvement in the case. Now, the victim has finally addressed the media through a press release.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more