»   » ആക്രമിക്കപ്പെട്ട നടിയ്ക്ക് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടായിരുന്നു, ലാല്‍ ദിലീപിനോട് പറഞ്ഞത്?

ആക്രമിക്കപ്പെട്ട നടിയ്ക്ക് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടായിരുന്നു, ലാല്‍ ദിലീപിനോട് പറഞ്ഞത്?

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ രണ്ടാം ദിവസം മുതല്‍, പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് എന്ത് ബന്ധമാണുള്ളത് എന്നാണ് പാപ്പരാസികളും മാധ്യമപ്രവര്‍ത്തകരും തേടിപ്പോയത്. ആക്രമിയ്ക്കപ്പെട്ട നടിയുമായി ദിലീപ് അത്ര നല്ല രസത്തിലല്ല എന്ന ഒരേ കാരണത്താലാണ് സംഭവത്തില്‍ ദിലീപിനെ പ്രതിയാക്കാന്‍ ചിലര്‍ ശ്രമിച്ചത്.

ദിലീപിനെ പിന്തുണയ്ക്കാന്‍ പോയി അജു വര്‍ഗ്ഗീസിനും കിട്ടി പണി, ഡിജിപിയ്ക്ക് പരാതി

എന്നാല്‍ തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് ഇപ്പോള്‍ ദിലീപിന്റെയും ദിലീപിനെ വളര്‍ത്തിയ മലയാള സിനിമയുടെയും ഉത്തരവാദിത്വമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ താനിപ്പോള്‍ ശിക്ഷിക്കപ്പെടുന്നത് ചെയ്യാത്ത കുറ്റത്തിനാണ്. തനിക്കല്ല, ആക്രമിക്കപ്പെട്ട നടിയ്ക്കാണ് പള്‍സര്‍ സുനിയുമായി ബന്ധം എന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ ദിലീപ് വെളിപ്പെടുത്തി.

സത്യം പുറത്ത് വരണം

ഈ കേസിന്റെ സത്യാവസ്ഥ വെളിയില്‍ കൊണ്ടുവരുന്നതിനായി താന്‍ ഏതറ്റം വരെയും പോകുമെന്നും ദിലീപ് പറഞ്ഞു. എനിക്ക് എന്റെ മകളുടെ മുമ്പിലും എന്നെ സ്‌നേഹിക്കുന്ന ജനങ്ങളുടെ മുമ്പിലും നിരപരാധിത്വം തെളിയിക്കണം. അതിനായി തുനിഞ്ഞിറങ്ങുകയാണ് ഞാന്‍. പൊലീസിനൊപ്പം ഏത് അന്വേഷണത്തിനും ഒപ്പം നില്‍ക്കും

ഞാന്‍ സിനിമ വിട്ട് മാറി നില്‍ക്കാം

ഒരു ഗൂഢാലോചന നടക്കുന്നു എന്നത് ഉറപ്പാണ്. അത് എന്നെ തകര്‍ക്കാനായുള്ള ഗൂഢാലോചനയാണ്. ആരാണ് അതിനു പിന്നില്‍ എന്ന് എനിക്കറിയണം. ഞാന്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നതുകൊണ്ട് ആര്‍ക്കാണ് ഗുണം? അങ്ങനെ എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ അവര്‍ നേരിട്ടുവന്ന് പറയട്ടെ. ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ ഞാന്‍ മാറിനില്‍ക്കാം. എനിക്ക് മടിയില്ല.

ഞാന്‍ തെറ്റ് ചെയ്തിട്ടില്ല

പള്‍സര്‍ സുനി എന്ന ഒരു ക്രിമിനല്‍ പറയുന്നത് എല്ലാവര്‍ക്കും വേദവാക്യമാകുന്നു. ഇത്രയും കാലമായി പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഞാന്‍ പറയുന്നത് ആരും വിശ്വസിക്കുന്നില്ല. എല്ലാവരും എന്റെ മേക്കിട്ടുകയറുകയാണ്. എന്റെ തലയിലേക്ക് ഇതിന്റെ ഉത്തരവാദിത്തം എടുത്തുവയ്ക്കാന്‍ ഞാന്‍ സമ്മതിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏത് കൊച്ചുകുഞ്ഞിന്റെയും മുന്നില്‍ മാപ്പുപറയുന്നയാളാണ് ഞാന്‍. ഞാന്‍ നിരപരാധിയാണ്. ഞാന്‍ തെറ്റുചെയ്തിട്ടില്ല.

പള്‍സര്‍ സുനിയെ എനിക്കറിയില്ല

പള്‍സര്‍ സുനിയെ എന്റെ ഓര്‍മ്മയില്‍ കണ്ടിട്ടില്ല. എന്റെ ലൊക്കേഷനിലുളള ഒരാളും കണ്ടിട്ടില്ല. എന്റെ കൂടെ ജോലി ചെയ്യുന്നയാള്‍ക്കാര്‍ കണ്ടിട്ടില്ല. എന്റെ ഇമേജ് കളയാനുളള ഗൂഢാലോചനയാണ് നടക്കുന്നത്. നമ്മള്‍ ആരൊക്കെയായിട്ട് കൂട്ടുകൂടണമെന്ന് എല്ലാവരും ചിന്തിക്കണം. ഇവര്‍ ഒരുമിച്ച് നടന്ന ആള്‍ക്കാരല്ലേ, അതൊക്കെ പൊലീസ് അന്വേഷിക്കണം. ഈ പറയുന്ന ആള്‍ക്കാരൊക്കെ.

നടിയുടെ ഉറ്റ സുഹൃത്ത്

ഈ പറയുന്ന പ്രമുഖ നടിയും പള്‍സര്‍ സുനിയും ഭയങ്കര അടുപ്പത്തിലായിരുന്നു. ഗോവയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നു. അവര്‍ വലിയ ഫ്രണ്ട്‌സായിരുന്നു എന്നൊക്കെ എന്റെ അടുത്ത് സംവിധായകന്‍ ലാല്‍ പറഞ്ഞിട്ടുണ്ട് എന്ന് ദിലീപ് വെളിപ്പെടുത്തുന്നു. അതാണത്രെ അപകടത്തിന് വഴിവെച്ചത്.

കൂട്ടുകൂടുമ്പോള്‍ ആലോചിക്കണം

താന്‍ ആരുമായിട്ട് കൂട്ടുകൂടണമെന്നത് അവരവര്‍ തീരുമാനിക്കേണ്ടേ. ഞാന്‍ ഒരിക്കലും ഈ വക ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ഉദ്ദേശിക്കുന്നില്ല. അതിന് തയ്യാറുമല്ല. അതില്‍ വളരെ ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ്. അപകടം ഉണ്ടായതില്‍ നല്ല വിഷമമുണ്ട്. അങ്ങനെ സംഭവിച്ചു. രാവിലെ ചാടി എഴുന്നേറ്റ് വിളിച്ചയൊരാളാണ്. എന്നിട്ട് ഇപ്പോള്‍ കറങ്ങിത്തിരിഞ്ഞ് തന്റെമേലില്‍ വരാന്‍ സമ്മതിക്കില്ല.

ഞാന്‍ ജ്യോത്സ്യനല്ല

നടി ആക്രമിക്കപ്പെടുമെന്ന് ഞാന്‍ നേരത്തേ അറിഞ്ഞു എന്നാണ് ഒരു ആരോപണം. ഇക്കാര്യം നേരത്തേ അറിയാന്‍ ഞാന്‍ ജ്യോത്സനാണോ? എന്നെ മര്യാദയ്ക്ക് ജോലി ചെയ്യാന്‍ സമ്മതിക്കാതെ കുഴപ്പമുണ്ടാക്കുന്നു. നടിയെ പീഡിപ്പിച്ചതില്‍ ഗൂഡാലോചനയുണ്ടെങ്കില്‍ അതും പുറത്തുകൊണ്ടുവരണം. ഈ കേസ് മുങ്ങാന്‍ പടില്ല. എന്നെ സ്‌നേഹിക്കുന്ന എന്റെ ജനങ്ങള്‍ക്ക് മുന്നില്‍ എന്തിനാണ് ഒരു പുകമറ സൃഷ്ടിക്കുന്നത്? എന്നെ സ്‌നേഹിക്കുന്നവരില്‍ എനിക്ക് പിന്തുണ ഏറുകയാണ്

ഈ നടിയെ വളര്‍ത്തിയത് ഞാനാണ്

ഈ പറയുന്ന പ്രമുഖ നടിയെ വലിയ താരമാക്കാന്‍ സഹായിച്ചത് ഞാനാണെന്ന് എല്ലാവര്‍ക്കും അറിയാം. പിന്നീട് ഞാന്‍ എന്റെ വഴിക്കുപോയി, അവര്‍ അവരുടെ വഴിക്കുപോയി എം വി നികേഷ്‌കുമാര്‍ ഷോയില്‍ ദിലീപ് പറഞ്ഞു.

English summary
Attacked actress and Pulsar Suni were close friends says Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam