»   » പൃഥ്വി കൊതിപ്പിയ്ക്കുന്നു, എന്തൊരു ലുക്ക്; ജയിംസ് ആന്റ് ആലീസ് പോസ്‌റ്റേര്‍സ് കാണൂ

പൃഥ്വി കൊതിപ്പിയ്ക്കുന്നു, എന്തൊരു ലുക്ക്; ജയിംസ് ആന്റ് ആലീസ് പോസ്‌റ്റേര്‍സ് കാണൂ

By: Rohini
Subscribe to Filmibeat Malayalam

പൃഥ്വിരാജ് കലക്കന്‍ ലുക്കിലാണ് പുതിയ ചിത്രമായി ജെയിംസ് ആന്റ് ആലീസിലെത്തുന്നത്. ഛായാഗ്രഹകനായ സുജിത്ത് വാസുദേവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം വേദികയാണ് നായിക. റൊമാന്റിക് - ഫാമിലി എന്റര്‍ടൈന്‍മെന്റാണ് ചിത്രമെന്ന സൂചനയാണ് പോസ്റ്ററില്‍ നിന്നും ലഭിയ്ക്കുന്നത്.

എന്നാല്‍ ചിത്രത്തിലെ സസ്‌പെന്‍സുകളൊന്നും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പൃഥ്വി ചിത്രത്തില്‍ വ്യത്യസ്തമായ രണ്ട് ഗെറ്റപ്പിലെത്തുന്നു എന്നാണ് കേള്‍ക്കുന്നത്. മറ്റ് കഥാപാത്രങ്ങളെ കുറിച്ചും കൂടുതല്‍ വിവരം നല്‍കിയിട്ടില്ല. എന്ത് തന്നെയായാലും തുടര്‍ച്ചയായി വിജയങ്ങള്‍ മാത്രം സമ്മാനിയ്ക്കുന്ന പൃഥ്വിയുടെ മറ്റൊരു മാജിക്കായിരിക്കും ജെയിംസ് ആന്റ് ആലീസ്.


ames-and-alice

ധാര്‍മിക ഫിലിംസിന്റെ ബാനറില്‍ ഡോ. എസ് സജികുമാറും, കൃഷ്ണന്‍ സേതുകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ചിത്രം ഏപ്രില്‍ 29 ന് തിയേറ്ററുകളിലെത്തും. പൃഥ്വിയുടെ ചിത്രത്തിലെ ലുക്ക് ഇതിനോടകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായതാണ്. ഇവിടെയിതാ ചിത്രത്തിലെ ചില കൊതിപ്പിക്കുന്ന പോസ്റ്ററുകള്‍, കാണൂ...


-
-
-
-
-
-
-
-
-
-
-
-
English summary
Attractive posters of James And Alice
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam