ഇതാണ് നടൻ !! ആദ്യമായി ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലേലം ചെയ്യാനൊരുങ്ങുന്നു! പണം ജനങ്ങൾക്ക്
മികച്ച തെലുങ്ക് നടനുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു.
കഴിഞ്ഞ വർഷത്തെ ടോളിവുഡിലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അർജുൻ റെഡ്ഡി. തെലുങ്കിൽ മാത്രമല്ല മലയാളത്തിലും , തമിഴിലും ഹിന്ദിയിലും ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യൻ സിനിമക ലോകത്തെ നായകനിരയിലേയ്ക്ക് കുത്തിച്ചുയർന്ന താരമായിരുന്നു വിജയ് ദേവാരക്കൊണ്ട. ചിത്രത്തിലെ ഡോക്ടരാണ് അർജുൻ റെഡ്ഡിയെ ഹൃദയങ്ങൾ കൊണ്ടായിരുന്നു സ്വീകരിച്ചത്.

അര്‍ജുന്‍ റെഡ്ഡിയിലെ മികച്ച പ്രകടനത്തിന് വിജയ് ദേവാരക്കൊണ്ടക്ക് ഇത്തവണത്തെ മികച്ച തെലുങ്ക് നടനുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു. തനിക്ക് ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌ക്കാര ശില്‍പ്പം ലേലം ചെയ്യാനൊരുങ്ങുകയാണ് താരം . ബ്ലാക്ക് ലേഡി എന്ന് അറിയപ്പെടുന്ന ശില്‍പ്പം ലേലം ചെയ്ത് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് വിജയ് ദേവാരക്കൊണ്ടയുടെ തീരുമാനിച്ചിരിക്കുന്നത്.
ഇതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. ശില്‍പ്പം എന്റെ ഷെല്‍ഫില്‍ വെറുതെ ഇരിക്കുകയേ ഉള്ളൂ. ജീവിതം വളരെ നീളമേറിയതാണ്. അതിന് ഒരു അര്‍ത്ഥം നല്‍കുന്ന കാര്യമാണ് ഈ ലേലമെന്ന് ഞാന്‍ കരുതുന്നു. മാത്രമല്ല എന്റെ പേരക്കുട്ടികളോട് എനിക്ക് പറയാന്‍ കഴിയുന്ന നല്ല ഒരു കഥ കൂടിയാണിതെന്നും താരം പറഞ്ഞു.


Click it and Unblock the Notifications











