»   » സിനിമയെ അന്ധമായി അനുകരിക്കാന്‍ പ്രേക്ഷകര്‍ കുരുങ്ങന്മാരല്ല: സായി പല്ലവി

സിനിമയെ അന്ധമായി അനുകരിക്കാന്‍ പ്രേക്ഷകര്‍ കുരുങ്ങന്മാരല്ല: സായി പല്ലവി

Posted By:
Subscribe to Filmibeat Malayalam

കുരങ്ങന്റെ കൈയ്യില്‍ നിന്ന് തൊപ്പി തിരികെവാങ്ങാന്‍ ബുദ്ധി പ്രയോഗിച്ച തൊപ്പിക്കാരന്റെ കഥ നമ്മള്‍ കേട്ടതാണ്. ആളുകള്‍ ചെയ്യുന്നത് അതേ പോലെ കുരങ്ങന്‍ അനുകരിച്ചു കാണിക്കും എന്ന തന്ത്രം പ്രയോഗിച്ചാണ് തൊപ്പിക്കാരന്‍ കുരങ്ങില്‍ നിന്നും തന്റെ തൊപ്പി തിരികെ വാങ്ങിയത്. അത് പോലെ സിനിമയില്‍ കാണിക്കുന്നതെല്ലാം അതേ പോലെ അനുകരിക്കാന്‍ പ്രേക്ഷകര്‍ വെറും കുരങ്ങന്മാല്ലെന്നാണ് പ്രേമം നായിക സായി പല്ലവി പറയുന്നത്.

പ്രേമം എന്ന ചിത്രം കേരളത്തിലെ യുവ തലമുറയെ വഴിതെറ്റിയ്ക്കും എന്ന ഡിജിപി സെന്‍ കുമാറിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു നടി. തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ പ്രേമം സ്റ്റൈല്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥി മരിച്ച സംഭവം അറിഞ്ഞില്ലെന്നും ആ സംഭവത്തില്‍ ദുഖമുണ്ടെന്നും സായി പല്ലവി പറഞ്ഞു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയുടെ ഓണാഘോഷ പരിപാടിയ്‌ക്കെത്തിയതായിരുന്നു സായി. തുടര്‍ന്ന് വായിക്കാം ചിത്രങ്ങളിലൂടെ...

സിനിമയെ അന്ധമായി അനുകരിക്കാന്‍ പ്രേക്ഷകര്‍ കുരുങ്ങന്മാരല്ല: സായി പല്ലവി

പ്രേമത്തിലെ നിവിന്‍ പോളിയെ അനുകരിച്ച് മലയാളി യുവാക്കള്‍ കറുത്ത ഷര്‍ട്ടും പാന്റ്‌സും ധരിക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും അതൊക്കെ ഒരു സന്തോഷമല്ലേയെന്നും നടി ചോദിച്ചു.

സിനിമയെ അന്ധമായി അനുകരിക്കാന്‍ പ്രേക്ഷകര്‍ കുരുങ്ങന്മാരല്ല: സായി പല്ലവി

മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് സിനിമയില്‍ അഭിനയിക്കുന്നത്. സ്വയം സന്തോഷിക്കാന്‍ നൃത്തത്തിലും മുഴുകുന്നു.

സിനിമയെ അന്ധമായി അനുകരിക്കാന്‍ പ്രേക്ഷകര്‍ കുരുങ്ങന്മാരല്ല: സായി പല്ലവി

അവിചാരിതമായിട്ടാണ് സിനിമയിലെത്തിയത്. അത് പ്രേക്ഷകര്‍ ഇത്രമാത്രം സ്വീകരിക്കുമെന്നും മലര്‍ എല്ലാവരുടെയും ഇഷ്ടകഥാപാത്രമാകുമെന്നും കരുതിയിരുന്നില്ല.

സിനിമയെ അന്ധമായി അനുകരിക്കാന്‍ പ്രേക്ഷകര്‍ കുരുങ്ങന്മാരല്ല: സായി പല്ലവി

അഭിനയത്തോടും നൃത്തത്തോടുമൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളിലും മുഴുകാനാണ് ആഗ്രഹം.

സിനിമയെ അന്ധമായി അനുകരിക്കാന്‍ പ്രേക്ഷകര്‍ കുരുങ്ങന്മാരല്ല: സായി പല്ലവി

പ്രേമത്തിന് ശേഷം ഒട്ടേറെ അവസരങ്ങള്‍ തേടി വന്നെങ്കിലും ഒന്നും സ്വീകരിച്ചിട്ടില്ല. മലര്‍ എന്ന കഥാപാത്രം ഇത്രമാത്രം ശ്രദ്ധിക്കപ്പെട്ട നിലയ്ക്ക് അടുത്ത ചിത്രത്തെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയായിരിക്കും കാത്തിരിക്കുക. അതിനാല്‍ അടുത്ത ചിത്രം തിരഞ്ഞെടുക്കാന്‍ നേരിയ ഭയമുണ്ട്. ഏതായാലും മികച്ച കഥാപാത്രങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നാണ് തീരുമാനം.

സിനിമയെ അന്ധമായി അനുകരിക്കാന്‍ പ്രേക്ഷകര്‍ കുരുങ്ങന്മാരല്ല: സായി പല്ലവി

ജോര്‍ജിയയില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ സായ് പല്ലവി പഠനം പൂര്‍ത്തിയായ ശേഷം മാത്രമേ ചലച്ചിത്ര രംഗത്ത് സജീവമാകുകയുള്ളൂ എന്നും പറഞ്ഞു

English summary
Audience are not like monkeys to imitate films blindly says Sai Pallavi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam