ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന് കൈയ്യടിച്ച് പ്രേക്ഷകര്‍,ടൊറന്റോയില്‍ അമ്പരപ്പിച്ച് സിനിമ

By Midhun Raj

ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ജല്ലിക്കെട്ട്. തിയ്യേറ്ററുകളിലെത്തുന്നതിന് മുന്‍പായി ചലച്ചിത്ര മേളകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കഴിഞ്ഞ ദിവസമായിരുന്നു ജല്ലിക്കെട്ടിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നത്. സിനിമ കണ്ടവര്‍ ഒന്നടങ്കം ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.

jallikkettu

സിനിമ കഴിഞ്ഞ് പ്രേക്ഷകര്‍ ഒന്നടങ്കം ഏഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, സൗത്ത് ഇന്ത്യന്‍ ജോസ് എന്നാണ് ടിഫ് (ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍) മേളയിലെ നിരൂപകര്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സമകാലീന ലോക സിനിമാ മല്‍സര വിഭാഗത്തിലായിരുന്നു ജല്ലിക്കെട്ട് പ്രദര്‍ശിപ്പിച്ചിരുന്നത്. 333 ഫീച്ചര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രശസ്ത നിരൂപകര്‍ തിരഞ്ഞെടുത്ത നാല്‍പത് സിനിമകളിലെ ആദ്യ രണ്ടില്‍ ജല്ലിക്കെട്ട് ആണ്. മൂന്ന് വോട്ടാണ് ലോക പ്രശസ്തരായ 27 നിരൂപകര്‍ ചലച്ചിത്ര മേളയില്‍ ചിത്രത്തിന് നല്‍കിയിരുന്നത്.

ജല്ലിക്കെട്ടിനെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായികൊണ്ടിരിക്കുകയാണ്. ഈമയൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, ശാന്തി ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. എസ് ഹരീഷിന്റെ കഥയില്‍ ഒരുക്കിയ സിനിമയ്ക്ക് ഗിരീഷ് ഗംഗാധരകന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X