»   » നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി ഓഡിയോ റിലീസ് 28ന

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി ഓഡിയോ റിലീസ് 28ന

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: ദുല്‍ഖര്‍ സല്‍മാനും സണ്ണിവെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന സമീര്‍ താഹിര്‍ ചിത്രം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയുടെ ഓഡിയോ റിലീസ് ജൂലൈ 28 ന് നടക്കും.ഓഡിയോ റിലീസിന്റെ ഭാഗമായി കൊച്ചിയില്‍ ടീം ബൈക്ക് റാലി സംഘടിപ്പിയ്ക്കുന്നുണ്ട്. അവിയല്‍ റോക്ക് ബാന്റിലെ ഗിറ്റാറിസ്റ്റും സംഗീത സംവിധായകനുമായ റെക്‌സ് വിജന്‍ ആണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കിയിരിക്കുന്നത്. സമീര്‍ താഹിറിന്റെ ചാപ്പകുരിശിലും സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്.

റോഡ് മൂവി വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. കൊളെജ് വിദ്യാര്‍ത്ഥികളായ കാശി( ദുല്‍ഖര്‍) , സുനി (സണ്ണിവെയ്ന്‍) നും കേരളത്തില്‍ നിന്നും നാഗാലാന്റിലേക്ക് ബൈക്കില്‍ നടത്തുന്ന യാത്രയും അതിനിടയിലെ സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. മണിപ്പൂരി നായിക സുര്‍ജയാണ് ദുല്‍ഖറിന്റെ കാമുകിയുടെ വേഷത്തില്‍ എത്തുന്നത്.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ പശ്ചാത്തലമാക്കിയുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ കുറവാണ്. വേറിട്ട സംസ്‌ക്കാരങ്ങള്‍ പുലര്‍ത്തുന്ന ഇത്തരം സംസ്ഥാനങ്ങളെ ചിത്രത്തില്‍ ഉള്‍പ്പെടുത്തുക വഴി ചിത്രത്തിന് കൂടുതല്‍ ദൃശ്യഭംഗിയേകാനാകും സംവിധായകന്‍ ശ്രമിക്കുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍, നാഗാലാന്റ് , സിക്കിം എന്നിവിടങ്ങളില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രം ഓഗസ്റ്റ് എട്ടിന് റിലീസ് ആകും.

English summary
The audio cd of Sameer Thahir's Neelakasahm Pachakadal Chuvanna Bhoomi is slated for release on 28 July.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam