പ്രളയദുരിതം; ഓഡിയോ റിലീസ് ഓണ്‍ലൈനിലൂടെ മാത്രം
കേരളത്തിലെ പ്രളയത്തുടര്‍ന്ന് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് മാറ്റി. റിലീസ് ഓണ്‍ലൈനിലൂടെ മാത്രമായിരുക്കുമെന്ന് അണിയറപ്രവര്‍ത്തര്‍ അറിയിച്ചു. 23നു വൈകിട്ട് ഓണ്‍ലൈനായി ഓഡിയോ റിലീസ് നടത്തനാണ് തീരുമാനം.
സംഗീതത്തിനു പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ടു ഗാനങ്ങളാണ് ഉള്ളത്. ബിജുറാം ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. സുദീപ് കുമാര്‍, വിനീത് ശ്രീനിവാസന്‍, രാജലക്ഷ്മി, അജയ് വാര്യര്‍, അഖില്‍ മേനോന്‍, ബിച്ചു വേണു, ശരണ്യ തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സാമൂഹികപ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് യു എ ഇ അസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിര്‍മിക്കുന്ന ചിത്രം ബിജു മജീദ് ആണ് സംവിധാനം ചെയ്തത്. കെ ഷിബു രാജ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയതലത്തില്‍ നടത്തിയ ഓഡീഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപത് പേരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ചലച്ചിത്രരംഗത്തെ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു.ലോകത്തിലെ രണ്ടാമത്തെ സിഎസ്ആര്‍ ചിത്രമെന്ന് ഖ്യാതിയുള്ള സിനിമ വര്‍ക്കല, പുനലൂര്‍ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയായത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത് പ്രിയങ്ക നായര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ജലമാണ് ഏരീസ് ഗ്രൂപ്പ് സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യ ചിത്രം. സെപ്തംബര്‍ 21ന് ചിത്രം തിയറ്ററുകളിലെത്തും.


Click it and Unblock the Notifications











