'പൃഥ്വി' പോയാലും വിടാതെ ആഗസ്റ്റ് സിനിമ! മമ്മൂക്ക ചിത്രത്തിന് പിന്നാലെ സര്‍പ്രൈസുമായി നിര്‍മാതാക്കള്‍
മലയാള സിനിമയില്‍ പ്രമുഖ താരങ്ങളെല്ലാം നിര്‍മാണത്തിലേക്ക് കൂടെ ചുവട് മാറിയിരുന്നു. അത്തരത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് ആരംഭിച്ചിരുന്ന നിര്‍മാണ കമ്പനിയായിരുന്നു ആഗസ്റ്റ് സിനിമ. നടന്‍ പൃഥ്വിരാജ് സുകുമാരന്‍, സംവിധായകനും ഛായഗ്രാഹകനുമായ സന്തോഷ് ശിവന്‍, വ്യവസായിയായ ഷാജി നടേശന്‍, നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നായിരുന്നു 2010 ല്‍ കമ്പനി ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷമായിരുന്നു താന്‍ ആഗസ്റ്റ് സിനിമയുടെ ഭാഗമല്ലെന്നും ഡയറകടര്‍ ബോര്‍ഡില്‍ നിന്നും പിന്മാറുന്ന കാര്യം താരം അറിയിച്ചത്. ശേഷം പുതിയ നിര്‍മാണ കമ്പനി പൃഥ്വിരാജ് തുടങ്ങിയിരുന്നു. ഇപ്പോള്‍ ആഗസ്റ്റ് സിനിമയുടെ അടുത്ത ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തപ്പോള്‍ സിനിമാപ്രേമികളും അതിശയിച്ചിരിക്കുകയാണ്.

ആഗസ്റ്റ് സിനിമ
പൃഥ്വിരാജ് നായകനായി അഭിനയിച്ച ഉറുമി എന്ന സിനിമയിലൂടെയായിരുന്നു ആഗസ്റ്റ് സിനിമയുടെ നിര്‍മാണത്തില്‍ ആദ്യ ചിത്രമെത്തുന്നത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ശങ്കര്‍ രാമകൃഷ്ണനായിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. ചരിത്രത്തെ ആസ്പദമാക്കിയൊരുക്കിയ ഉറുമി തിയറ്ററുകളില്‍ ഹിറ്റായിരുന്നു. പിന്നീടിങ്ങോട്ട് ഒരുപാട് പൃഥ്വിരാജ് ചിത്രങ്ങളും അല്ലാത്തവയും ആഗസ്റ്റ് സിനിമയുടെ നിര്‍മാണത്തിലെത്തിയിരുന്നു. 2017 ല്‍ പൃഥ്വിരാജ് ആഗസ്റ്റ് സിനിമയില്‍ നിന്നും രാജി വെച്ചിരുന്നു

പുതിയ സിനിമ
കഴിഞ്ഞ ദിവസമാണ് ആഗസ്റ്റ് സിനിമയുടെ കീഴിലെത്തുന്ന പുതിയ സിനിമയുടെ പ്രഖ്യാപനമുണ്ടാവുന്നത്. ഫേസ്ബുക്ക് പേജിലൂടെ നിര്‍മാതാക്കള്‍ തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. പൃഥ്വി എന്നാണ് സിനിമയുടെ പേര്. നവാഗതനായ അഭിജിത്ത് അശോകന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ താരങ്ങളെ കുറിച്ചോ മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ചോ കൂടുതല്‍ വിവരങ്ങളില്ല. നേരത്തെ പ്രഖ്യാപിച്ച പതിനെട്ടാം പടിയുടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമായിരിക്കും പൃഥ്വി ആരംഭിക്കുന്നത്.

പൃഥ്വിയ്ക്ക് പിന്നില്‍
'സ്‌റ്റോറി ഓഫ് മൈ ഡ്രീം' എന്ന ടാഗ് ലൈനോട് കൂടിയാണ് പൃഥ്വി അനൗണ്‍സ് ചെയ്തിരിക്കുന്നത്. ഇതോടെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. മുന്‍പ് ആഗസ്റ്റ് സിനിമയുടെ പങ്കാളിയും മലയാളത്തിലെ പ്രമുഖ നടനുമായ പൃഥ്വിരാജിന്റെ പേരുമായി സാമ്യമുള്ളതാണ് പുതിയ സിനിമ. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് കരുതുന്നത്.

പതിനെട്ടാം പടി വരുന്നു..
നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തിലെത്തുന്ന ആദ്യ മുഴുനീളന്‍ ചിത്രമാണ് പതിനെട്ടാം പടി. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ കഴിഞ്ഞ വര്‍ഷം തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ല. അടുത്തിടെയാണ് മമ്മൂട്ടിയും ചിത്രത്തിലുണ്ടെന്നുള്ള റിപ്പോര്‍ട്ട് വന്നത്. നിര്‍മാതാക്കള്‍ തന്നെയാണ് മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. അതിഥി വേഷത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും മുഴുനീളന്‍ കഥാപാത്രമായിട്ടായിരിക്കും മെഗാസ്റ്റാര്‍ അഭിനയിക്കുന്നത്.

ആക്ഷന്‍ ചിത്രമാണ്
മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ 60-ഓളം പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. പൃഥ്വിരാജും ടൊവിനോ തോമസും ചിത്രത്തിലുണ്ടാവാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ ഏറെ കാലത്തിന് ശേഷം ആഗസ്റ്റ് സിനിമയും പൃഥ്വിരാജും ഒന്നിക്കുന്നത് ഈ ചിത്രത്തിലൂടെയായിരിക്കും. മാത്രമല്ല ആക്ഷന്‍ ചിത്രമായിരിക്കുമെന്ന സൂചനകളെല്ലാം നേരത്തെ ലഭിച്ചിരുന്നു. ചിത്രത്തിന് സംഘട്ടനൊരുക്കാന്‍ വമ്പന്മാരാണ് അണിനിരക്കുന്നത്. ബാഹുബലിയ്ക്ക് ആക്ഷനൊരുക്കിയ കേച്ച കംബക്ഡിയാണ് പതിനെട്ടാം പടിയ്ക്ക് ആക്ഷനൊരുക്കുന്നത്. ഡിസംബറില്‍ കേച്ചയുടെ നേതൃത്വത്തില്‍ പുതുമുഖങ്ങള്‍ക്കായി ആക്ഷന്‍ ക്യാംപ് സംഘടിപ്പിച്ചിരുന്നു. അതിന്റെ വീഡിയോ അപ്പോള്‍ തന്നെ പുറത്ത് വന്നിരുന്നു.


Click it and Unblock the Notifications











