പൃഥ്വിരാജ് പുറത്ത് പോയാല്‍ എന്താ? ഓഗസ്റ്റ് സിനിമാസ് തകരില്ല, പുതിയ സിനിമ വരുന്നു!

By Teresa John

മലയാള സിനിമയില്‍ നല്ല ഒരുപാട് സിനിമകള്‍ സമ്മാനിച്ച സിനിമ നിര്‍മാണ കമ്പനിയാണ് ഓഗസ്റ്റ് സിനിമാസ്. 2010 ല്‍ ആരംഭിച്ച കമ്പനിയില്‍ നിന്നും നടന്‍ പൃഥ്വിരാജ് കഴിഞ്ഞ മാസം പുറത്ത് പോയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പൃഥ്വിരാജ് ഇല്ലെങ്കിലും കമ്പനി പൂട്ടി പോവില്ലെന്ന് കാണിച്ചു കൊണ്ട് കമ്പനി പുതിയ സിനിമ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്.

പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓഗസ്റ്റ് സിനിമാസ് തുടങ്ങിയിരുന്നത്. പിന്നീട് പൃഥ്വിരാജ് നായകനായി എത്തിയ സിനിമകളെല്ലാം കമ്പനിയായിരുന്നു നിര്‍മ്മിച്ചിരുന്നത്. മമ്മുട്ടി നായകനായി അഭിനയിച്ച ഗ്രേറ്റ് ഫാദറാണ് അവസാനമായി ഓഗസ്റ്റ് സിനിമാസ് പുറത്തിറക്കിയ സിനിമ.

 പുതിയ സിനിമ

പുതിയ സിനിമ


പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസില്‍ നിന്നും പുറത്ത് പോയതിന് ശേഷം ആദ്യമായി കമ്പനി സിനിമ നിര്‍മ്മിക്കാന്‍ പോവുകയാണ്. ശങ്കര്‍ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്ന സിനിമയാണ് അടുത്തതായി കമ്പനി നിര്‍മ്മിക്കുന്നത്.

പതിനെട്ടാം പടി

പതിനെട്ടാം പടി

ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന ചിത്രം എന്നു കൂടി സിനിമയ്ക്ക് പ്രത്യേകതയുണ്ട്. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

കാസ്റ്റിംഗ് കോള്‍


ഇന്നലെ ഫേസ്ബുക്കിലുടെ നിവന്‍ പോളി പുതിയൊരു സിനിമയ്ക്ക് വേണ്ടി പതിനേഴ് വയസുള്ള ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ വേണമെന്നാ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. അത് പതിനെട്ടാം പടി എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു.

 വീഡിയോ രൂപത്തില്‍

വീഡിയോ രൂപത്തില്‍

ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് താരം ഇക്കാര്യം തുറന്ന് പറയുന്നത്. ' ഞാനും നിങ്ങളിലൊരാളാണെന്നും വെള്ളിത്തിര നമുക്ക് എല്ലാവര്‍ക്കുമുള്ളതാണെന്നും പറഞ്ഞാണ് നിവിന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

പുതുമുഖങ്ങളാണ് സിനിമയില്‍

പുതുമുഖങ്ങളാണ് സിനിമയില്‍

പുതിയ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും പുതുമുഖങ്ങളാണോ സിനിമയില്‍ അഭിനയിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

 കുഞ്ഞാലി മരയ്ക്കാര്‍

കുഞ്ഞാലി മരയ്ക്കാര്‍

മമ്മുട്ടിയെ നായകനാക്കി കുഞ്ഞാലി മരയ്ക്കാരുടെ ജീവിതകഥ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുമെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതിന് മുമ്പ് പതിനെട്ടാം പടി എന്ന സിനിമ വരികയാണെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സംവിധായകന്റെ അരങ്ങേറ്റം ഇതാണോ?

സംവിധായകന്റെ അരങ്ങേറ്റം ഇതാണോ?

ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തിലുള്ള അരങ്ങേറ്റം പതിനെട്ടാം പടി എന്ന സിനിമ തന്നെയാണോ എന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X