ഷൂട്ടിങ്ങിനിടെ അപകടം; ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു

നടന്‍ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് അപകടം.ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിയുകയായിരുന്നു. ഇന്നലെ രാവിലെ കൊച്ചി കാക്കനാട്ടെ ലൊക്കേഷനിലായിരുന്നു സംഭവം.

താരങ്ങള്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന സീനായിരുന്നു അപകടം നടക്കുമ്പോള്‍ ഷൂട്ട് ചെയ്തിരുന്നത്. ഷൂട്ടിനിടെ പെട്ടെന്ന് ഓട്ടോ മറിയുകയായിരുന്നു. ഹരിശ്രീ അശോകന്‍, ബിനു എന്നിവരായിരുന്നു ഓട്ടോയുടെ അകത്ത് ഉണ്ടായിരുന്നത്. ഇവരെക്കൂടാതെ അസിസ്റ്റന്റ് ക്യാമറമാന്‍ ശ്രീജിത്ത്,അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ എന്നിവരും ഉണ്ടായിരുന്നു. ശ്രീജിത്തിന്റെ കാലിനാണ് പരിക്കേറ്റത്.മറ്റൊരാളുടെ മൂക്കിനും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇന്നലെ ഉച്ചയോടെതന്നെ ഇവര്‍ ആശുപത്രി വിട്ടു.

accident

ഈ മാസം പത്തിനാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്, ഷഹീര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X