നമ്മള് ജീവിക്കാന്‍ തുടങ്ങിന്ന്!! അനുശ്രീയും ഓട്ടര്‍ഷ സ്റ്റാന്‍ഡിലെത്തി, വീഡിയോ കാണൂ
അനുശ്രീ വ്യത്യസ്ത കഥാപാത്രവുമായി എത്തുന്ന ചിത്രമാണ് ഓട്ടര്‍ഷ.
തന്റേതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ യുവ താരമാണ് അനുശ്രീ. സൂപ്പർ താരങ്ങൾക്കൊപ്പവും യുവ താരങ്ങൾക്കൊപ്പവും അഭിനയിക്കാൻ അവസരം ലഭിച്ച വിൽ എണ്ണാവുന്ന നായികമാരിൽ ഒരാളാണ് അനുശ്രീ. നാടൻ വേഷവും മോഡോൺ കഥാപാത്രവും ഒരു പോലെ ഇണങ്ങുന്ന നടിയാണ് അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങൾ തന്റേതായ അഭിനയ ശൈലിയിലൂടെയാണ് നടി പ്രേക്ഷകരിൽ എത്തിക്കുന്നത്.

അനുശ്രീ വ്യത്യസ്ത കഥാപാത്രവുമായി എത്തുന്ന ചിത്രമാണ് ഓട്ടര്‍ഷ. ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അനുശ്രീ ഓട്ടോറിക്ഷാ ഡ്രൈവറായി താരം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മഖറ്റ് വിശേഷങ്ങളും ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.
ഓട്ടർഷ പറയുന്നത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവ കഥകളാണ്. റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയും ചേർന്നാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ സുജിത് വാസുദേവ് പറയുന്നു. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications











