ദിലീപിന്റെ അവതാരത്തില്‍ കോമഡി ഇല്ലെന്നോ...
ദിലീപ് ചിത്രമെന്ന് പറഞ്ഞാല്‍ കുടുംബ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് മനസ്സുതുറന്ന് രണ്ടര മണിക്കൂര്‍ ചിരിക്കാം എന്നതാണ്. ദ്വിഭാഷകളുടെ സഹായമില്ലാതെ തന്നെ മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ആസ്വദിക്കുന്ന കോമാളിത്തരങ്ങളാണ് ദിലീപ് ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ ജോഷി സംവിധാനം ചെയ്യുന്ന ദിലീപിന്റെ പുതിയ ചിത്രമായ 'അവതാര'ത്തില്‍ ഈ ഹാസ്യമില്ലേ??
ചിത്രത്തില്‍ ഒഫിഷ്യല്‍ ട്രെയിലര്‍ ഇന്ന് (16-07-2014, ബുധന്‍) പുറത്തിറങ്ങി. ട്രെയിലറില്‍ ചിരിക്കാനുള്ള വകയൊന്നും കാണുന്നില്ല. അല്പം സീരിയസാണ്. 'ചരിത്രങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത് സാധരണക്കാരാണ്, വെറും സാധാരണക്കാര്‍' എന്ന ദിലീപിന്റെ ഡയലോഗാണ് ട്രെയിലറിലെ ഹൈലൈറ്റ്. കുടുംബ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമാണെന്ന് വേണമെങ്കില്‍ അവതാരത്തെ വിശേഷിപ്പിക്കാം.

റണ്‍വെ, ലയേണ്‍, ട്വന്റി 20 തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജോഷിയും ദിലീപും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണ് അവതാരം. ഗ്രാമീണനായ ഒരു യുവാവ് നഗരത്തിലെത്തുന്നതും അതിന് ശേഷം അയാള്‍ക്കുണ്ടാകുന്ന അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൊച്ചി അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. ജോയ് മാത്യുവാണ് കഥയിലെ വില്ലന്‍
തമിഴില്‍ വിജയക്കൊടി പാറിച്ച മലയാളി താരം ലക്ഷ്മി മേനോനാണ് ചിത്രത്തിലെ നായിക. ലക്ഷ്മി ആദ്യമായാണ് മലയാളത്തില്‍ നായികയായി അഭിനയിക്കുന്നത് എന്ന ഒരു പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന മണിമേഖല എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി അവതാരത്തില്‍ അവതരിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ചാലി പാലാ, നന്ദു പൊതുവാള്‍, വിനയപ്രസാദ്, ഷമ്മി തിലകന്‍ എന്നിവരെല്ലാം ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
<center><iframe width="100%" height="315" src="//www.youtube.com/embed/7zLl7mjSMys" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











