അവഞ്ചേഴ്‌സിലെ താനോസിനെ നേരിട്ട് ഫഹദിന്റെ സൈക്കോ ഷമ്മി! ഷമ്മി ഹീറോയാടാ ഹീറോ! വീഡിയോ

By Midhun Raj

കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസിലിന്റെതായി തരംഗമായി മാറിയ കഥാപാത്രമാണ് ഷമ്മി. ഫഹദ് ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നൊക്ക വേറിട്ടുനിന്ന കഥാപാത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ സൈക്കോ ഷമ്മിയെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി ഹീറോയാടാ ഹീറോ എന്ന ഫഹദിന്റെ ഡയലോഗും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു.

നായകന്മാരെ വെല്ലുന്ന വില്ലത്തരമായിരുന്നു ചിത്രത്തില്‍ ഫഹദ് കാഴ്ചവെച്ചിരുന്നത്. കുമ്പളങ്ങി നൈറ്റ്‌സില്‍ എറ്റവും കൂടുതല്‍ കൈയ്യടി ലഭിച്ച കഥാപാത്രവും ഫഹദിന്റെ തന്നെയായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെയും അവഞ്ചേഴ്‌സിലെയും സീനുകള്‍ ഇടകലര്‍ത്തിയുണ്ടാക്കിയ പുതിയൊരു വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

കുമ്പളങ്ങിയിലെ ഷമ്മി

കുമ്പളങ്ങിയിലെ ഷമ്മി

കുമ്പളങ്ങി നൈറ്റ്‌സിലെ സൈക്കോ ഷമ്മിയും അവഞ്ചേഴ്‌സിലെ താനോസും ഏറ്റുമുട്ടിയാല്‍ ഏങ്ങനെയിരിക്കും? അത്തരമൊരു കൗതുക കാഴ്ചയാണ് പുതിയ വീഡിയോയില്‍ കാണാനാവുക. ആരാധകന്റെ മാരക എഡിറ്റിങ് കൊണ്ട് തന്നെയാണ് വീഡിയോ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. രസകരമായ വീഡിയോ ഇരുസിനിമകളുടെയും ആരാധകര്‍ക്കാണ് കൂടുതല്‍ സന്തോഷം നല്‍കിയിരിക്കുന്നത്. താനോസിനെ നേരിടാന്‍ ചുറ്റികയുമായി എത്തുന്ന ഷമ്മിയും ഒടുക്കം ഷമ്മി ഹീറോയാടാ ഹീറോ എന്ന മാസ് ഡയലോഗുമുണ്ട് വീഡിയോയില്‍.

നിരവധി പേരാണ് ഈ വീഡിയോ

നിരവധി പേരാണ് ഈ വീഡിയോ

നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നേരത്തെ ടിക്ക് ടോക്കിലും സൈക്കോ ഷമ്മിയുടെ ഡയലോഗ് ശ്രദ്ധേയമായി മാറിയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ ക്ലൈമാക്‌സ് രംഗങ്ങളില്‍ ഫഹദ് ഫാസില്‍ പറയുന്ന ഡയലോഗാണ് തരംഗമായി മാറിയിരുന്നത്. മധു സി നാരായണന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഫഹദ് ഫാസിലിന്റെ പ്രകടനത്തിന് നേരത്തെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

ബോക്‌സ് ഓഫീസ്‌ കളക്ഷന്റെ കാര്യത്തിലും

ബോക്‌സ് ഓഫീസ്‌ കളക്ഷന്റെ കാര്യത്തിലും

ഫഹദ് ഫാസിലിനൊപ്പം സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. കുമ്പളങ്ങിയിലെ സാധാരണക്കാരായ നാല് സഹോദരങ്ങളുടെ ജീവിതത്തിലൂടെയായിരുന്നു സിനിമയുടെ കഥ പറഞ്ഞത്. ശ്യാം പുഷ്‌കരന്‍ ഒരുക്കിയ തിരക്കഥ തന്നെയായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഔഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു.

Recommended Video

കുമ്പളങ്ങി നൈറ്റ്‌സിലെ യഥാര്‍ത്ഥ മനോരോഗി ഷമ്മിയല്ല | filmibeat Malayalam
കുമ്പളങ്ങിയിലെ സൈക്കോ ഷമ്മി

കുമ്പളങ്ങിയിലെ സൈക്കോ ഷമ്മി

ഫഹദ് ഫാസിലിന്റെ ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റായും കുമ്പളങ്ങി നൈറ്റ്‌സ് മാറിയിരുന്നു. ഒപ്പം നടന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായും കുമ്പളങ്ങിയിലെ സൈക്കോ ഷമ്മി മാറി. പതിവ് നായകകഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫഹദ് ഫാസില്‍ ചെയ്ത കഥാപാത്രം കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി. ഹാപ്പി വെഡ്ഡിങ്‌സിലൂടെ ശ്രദ്ധേയയായ നടി ഗ്രേസ് ആന്റണിയായിരുന്നു ചിത്രത്തില്‍ ഫഹദിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X