ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു
സപ്തംബര്‍ 19, 2000
ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ വിതരണം ചെയ്തു. മികച്ച നടന്‍ മോഹന്‍ലാല്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് ഋഷികേശ് മുഖര്‍ജി, പ്രത്യേക ജൂറി അവാര്‍ഡ് ജേതാവ് കലാഭവന്‍ മണി എന്നിവര്‍ രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
മികച്ച ഗായകന്‍ എം.ജി. ശ്രീകുമാര്‍, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ ഷാജി എന്‍. കരുണ്‍, മികച്ച ജനപ്രിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോണ്‍ മാത്യു മാത്തന്‍, മികച്ച ബാലനടന്‍ മാസ്റര്‍ അശ്വിന്‍ എന്നിവരും രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
മാടമ്പ് കുഞ്ഞുക്കുട്ടന്‍ (തിരക്കഥ), ലതാകുര്യന്‍, ടി.കെ. രാജീവ് കുമാര്‍ (പാരിസ്ഥിതിക ചിത്രം, ജലമര്‍മ്മരം), പ്രദീപ് കുമാര്‍ (നോണ്‍ഫീച്ചര്‍ ഫിലിം), ബീനാ നാരായണന്‍, എം.ആര്‍. രാജന്‍ (ജീവചരിത്ര ചിത്രം), ഐ. ഷണ്‍മുഖദാസ് (നിരൂപകന്‍), മധു ഇറവങ്കര (ഗ്രന്ഥം), എന്‍.പി. പ്രകാശ്, വി.കെ. പ്രകാശ് (പുനരധിവാസം), ജോഷി ജോസഫ് (പാരിസ്ഥിതിക ചിത്രം - നോണ്‍ഫീച്ചര്‍) എന്നിവരാണ് രാഷട്രപതിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയ മറ്റു മലയാളികള്‍.


Click it and Unblock the Notifications