»   » പുരസ്‌കാരം മടങ്ങിവരവിന് പ്രചോദനം നല്‍കുന്നു: നസ്‌റിയ

പുരസ്‌കാരം മടങ്ങിവരവിന് പ്രചോദനം നല്‍കുന്നു: നസ്‌റിയ

Posted By:
Subscribe to Filmibeat Malayalam

മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം സിനിമയിലേക്കുള്ള മടങ്ങിവരവിന് പ്രചോദനമാകുന്നു എന്ന് നസ്‌റിയ നസീം. ഇനിയും അഭിനയത്തില്‍ തുടരുമെന്നും പുരസ്‌കാര ലബ്ധിയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ നസ്‌റിയ പറഞ്ഞു.

ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ചാണ് നസ്‌റിയയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നല്‍കിയത്. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ...

പുരസ്‌കാരം മടങ്ങിവരവിന് പ്രചോദനം നല്‍കുന്നു: നസ്‌റിയ

സംസ്ഥാന പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശപട്ടികയില്‍ നസ്‌റിയ നസീമിന്റെ പേരും ഉള്‍പ്പെടുത്തിയതായി അറിഞ്ഞത് അവസാന നിമിഷമാണ്. അതുവരെ മുഴങ്ങി കേട്ടത് മഞ്ജു വാര്യരുടെയും ലെനയുടെയും പ്രിയങ്കയുടെയും പേരാണ്

പുരസ്‌കാരം മടങ്ങിവരവിന് പ്രചോദനം നല്‍കുന്നു: നസ്‌റിയ

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് തന്നെ പുരസ്‌കാരം എന്ന് ഉറപ്പിച്ചതുപോലെയായിരുന്നു. ആലീഫ് എന്ന ചിത്രത്തില്‍ ഗംഭീര അഭിനയം കാഴ്ചവച്ച ലെനയെയും തഴഞ്ഞാണ് നസ്‌റിയ മുന്നിലെത്തിയത്

പുരസ്‌കാരം മടങ്ങിവരവിന് പ്രചോദനം നല്‍കുന്നു: നസ്‌റിയ

ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ചാണ് നസ്‌റിയയ്ക്ക് പുരസ്‌കാരം നല്‍കുന്നത്.

പുരസ്‌കാരം മടങ്ങിവരവിന് പ്രചോദനം നല്‍കുന്നു: നസ്‌റിയ

പുരസ്‌കാരം തിരിച്ചുവരവിനുള്ള പ്രചോദനം നല്‍കുന്നു എന്നാണ് നസ്‌റിയ പറഞ്ഞത്. ഇനിയും അഭിനയിക്കുമെന്നും നടി വ്യക്തമാക്കി

പുരസ്‌കാരം മടങ്ങിവരവിന് പ്രചോദനം നല്‍കുന്നു: നസ്‌റിയ

2014 ല്‍ ഫഹദ് ഫാസിലുമായുള്ള വിവാഹം കഴിഞ്ഞ ശേഷം നസ്‌റിയ ഇപ്പോള്‍ വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

English summary
Actress Nazriya Nazim, who was adjudged the best actress in the 45th Kerala State Film Awards announced here Monday, said the state award was definitely a recognition to her.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam