twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുരസ്‌കാരങ്ങള്‍ ഗായകനെ വളര്‍ത്തുന്നില്ല: നജീം

    By Aswathi
    |

    ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മ്യൂസിക് റിയാലിറ്റി ഷോ മലയാളത്തിന് ഒത്തിരി പിന്നണി ഗായകരെ സമ്മാനിച്ചിട്ടുണ്ട്. ചിലരൊക്കെ ഒന്നു രണ്ടു മൂന്നു പാട്ടുകള്‍ പാടി വന്നു പോകുന്നുവെങ്കിലും നജീം അര്‍ഷാദ്, മൃദുല വാര്യര്‍ പോലുള്ള ഗായകര്‍ പിന്നണിഗായക രംഗത്ത് കാലുറപ്പിച്ചു. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും വാരിക്കൂട്ടിയതിലും കുറവൊന്നുമില്ല.

    എന്നാല്‍ പുരസ്‌കാരങ്ങള്‍ ഒരു ഗായകന്റെ വളര്‍ച്ചയ്ക്ക് ഒരിക്കലും സഹായിക്കില്ലെന്നാണ് നജീം അര്‍ഷാദ് പറയുന്നത്. ഒരുപാട് അവാര്‍ഡുകള്‍ക്കായി തന്റെ പേരും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അത് ലഭിക്കാത്തതില്‍ ഒരിക്കലും നിരാശപ്പെട്ടിട്ടില്ല. ജനങ്ങളില്‍ നിന്നും കിട്ടുന്ന അംഗീകാരമാണ് ഏറ്റവും വലുത് - നജീം അര്‍ഷാദ് പറഞ്ഞു.

    Najim Arshad

    ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ഗയകനുള്ള നാമനിര്‍ദ്ദേശ പട്ടികയിലും നജീമിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ കാര്‍ത്തിക്കിനാണ് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരത്തിന് അര്‍ഹനായ ആളുടെ പേരു മാറി പ്രഖ്യാപിച്ചതും വലിയ വിവാദമായിരുന്നു.

    പോയവര്‍ഷം പതിനേഴ് ചിത്രങ്ങള്‍ക്ക് വേണ്ടി പാടിയ നജീമിന് ഈ വര്‍ഷവും മോശമൊന്നുമല്ല. ഈ വര്‍ഷം ഇതുവരെ ഒമ്പത് ചിത്രങ്ങള്‍ക്ക് വേണ്ടി പാടി. റിങ് മാസ്റ്റ് എന്ന ചിത്രത്തിലെ 'ആരോ ആരോ' എന്ന ഗാനമാണ് ഒടുവില്‍ പാടി ഹിറ്റായിരിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യന്‍ എന്ന ചിത്രത്തിലും നജീം ഒരു പാട്ട് പാടിയിട്ടുണ്ട്. ലാല്‍ ജോസിന്റെ ഡയമഡ് നക്ലൈസ് എന്ന ചിത്രത്തിലെ 'തൊട്ടു തൊട്ടു തൊട്ടു നോക്കാമോ' എന്ന് പാടിയതോടെയാണ് നജീമിന്റെ ഗ്രാഫും ഉയര്‍ന്നത്.

    English summary
    Awards don’t help a singer’s career growth: Najim Arshad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X