മലയാള സിനിമകള്‍
കേരളത്തിലെ വലിയ പുരസ്കാരങ്ങള്‍
അഞ്ച് വിഭാഗങ്ങളിലാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്കാരങ്ങള്‍ നല്‍കുന്നത്. മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവ്, മികച്ച ചിത്രത്തിന്റെ സംവിധായകന്‍, മികച്ച സംവിധായകന്‍, പ്രത്യേക ജൂറി പുരസ്കാരം, മികച്ച ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ സിനിമയ്ക്കു നല്കുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളാണിത്.
മികച്ച ചിത്രത്തിന് സുവര്‍ണ ചകോരവും ആറ് ലക്ഷം (6,00,000) രൂപയുമാണ് അവാര്‍ഡ്. ഇതിന്റെ സംവിധായകനും നിര്‍മ്മാതാവിനും മൂന്നു ലക്ഷം (3,00,000) രൂപ വീതമായാണ് തുക നല്‍കുക.
മികച്ച സംവിധായകന് മൂന്നു ലക്ഷം (3,00,000) രൂപയാണ് പുരസ്കാരമായി ലഭിക്കുക.
പ്രത്യേക പുരസ്കാരം ഒരു ലക്ഷം (1,00,000) രൂപയാണ്. സിനിമയുടെ ഏതെങ്കിലും വിഭാഗത്തില്‍ മികവ് പ്രകടിപ്പിക്കുന്നവര്‍ക്കാണ് ഈ പുരസ്കാരം.
മികച്ച ഹ്രസ്വ ചിത്രത്തിന്റെ സംവിധായകനുള്ള പുരസ്കാരം ഒരു ലക്ഷം (1,00,000) രൂപയാണ്.
ചലച്ചിത്രോത്സവത്തിലേക്ക് അയക്കുന്ന എല്ലാ ചിത്രങ്ങള്‍ക്കും പങ്കെടുത്തതിന്റെ സാക്ഷ്യപത്രവും മെമന്റോകളും നല്‍കുന്നുണ്ട്.


Click it and Unblock the Notifications